പോരാട്ടത്തിന്‍റെ പര്യായമായി കോലി; ഇംഗ്ലണ്ടില്‍ ആദ്യ സെഞ്ച്വറി

Published : Aug 02, 2018, 11:45 PM ISTUpdated : Aug 02, 2018, 11:52 PM IST
പോരാട്ടത്തിന്‍റെ പര്യായമായി കോലി; ഇംഗ്ലണ്ടില്‍ ആദ്യ സെഞ്ച്വറി

Synopsis

ഒരുപാട് വിമര്‍ശനങ്ങളും കളിയാക്കലുകളും കേട്ടാണ് കോലി അന്ന് നാട്ടിലേക്ക് മടങ്ങിയത്. അതിന്‍റെ പക ഇന്നും കോലിയുടെ മനസില്‍ കെട്ടടങ്ങിയിട്ടില്ലെന്ന് ഉറപ്പ്. 

എഡ്ജ്ബാസ്റ്റണ്‍: നിശ്ചയദാര്‍ഡ്യത്തിനും പോരാട്ടവീര്യത്തിനും പര്യായ പദമായി വിരാട് കോലി എന്ന പേര് മാറിയിട്ട് കുറച്ച് കാലമായി. അത് ഒരിക്കല്‍ കൂടെ ഊട്ടി ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍. ഒരിക്കല്‍ നാണംകെട്ട് മടങ്ങിയ വേദിയെ മനസില്‍ കുറിച്ചിട്ട് അയാള്‍ പ്രയത്നിച്ചു. തകര്‍ന്ന് തരിപ്പണമായ ഇന്ത്യന്‍ ഇന്നിംഗ്സിനെ ഒരിക്കല്‍ കൂടി തനിച്ച് തോളിലേറ്റി ഭേദപ്പെട്ട നിലയില്‍ കപ്പലടിപ്പിച്ചു. ഇന്ത്യന്‍ സ്കോറിനേക്കാള്‍ കോലിയുടെ പേരില്‍ എഴുതപ്പെട്ട ആ 149 റണ്‍സിനാണ് പൊലിമ കൂടുതലെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല.

നാല് വര്‍ഷം മുമ്പ് ഇംഗ്ലണ്ട് പര്യടനത്തിനായി ഇന്ത്യ എത്തിയപ്പോള്‍, അന്നും ഇന്ത്യന്‍ ടീമിന്‍റെ വിജയത്തിന് കോലി പ്രഭാവം അത്യാവശ്യമായിരുന്നു. പക്ഷേ, അഞ്ചു ടെസ്റ്റില്‍ നിന്ന് വെറും 13.40 ശരാശരിയില്‍ 134 റണ്‍സ് മാത്രം സ്വന്തമാക്കി തലകുനിച്ച് കോലി മടങ്ങി. ആദ്യമായി ഇംഗ്ലണ്ടില്‍ കളിക്കാനെത്തിയ കോലിക്ക് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സാധിച്ചില്ല. ഒരുപാട് വിമര്‍ശനങ്ങളും കളിയാക്കലുകളും കേട്ടാണ് കോലി നാട്ടിലേക്ക് മടങ്ങിയത്.

അതിന്‍റെ പക ഇന്നും കോലിയുടെ മനസില്‍ കെട്ടടങ്ങിയിട്ടില്ലെന്ന് ഉറപ്പ്. എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 287 എന്ന സ്കോറിന് മുന്നില്‍ വിഖ്യാത ഇന്ത്യന്‍ ബാറ്റിംഗ് നിര കളി മറന്നപ്പോള്‍ കോലിയുടെ ബാറ്റില്‍ നിന്ന് റണ്‍സ് ഒഴുകി. ഇതിനിടയില്‍ ഇംഗ്ലണ്ടിനെതിരെ 1000 റണ്‍സ് തികയ്ക്കുന്ന 13-ാമത്തെ ഇന്ത്യന്‍ താരമായി കോലി മാറി. ഈ റെക്കോര്‍ഡിലേക്ക് 23 റണ്‍സ് കൂടെ മാത്രം മതിയായിരുന്നു ഇന്ത്യന്‍ നായകന്.

172 പന്തില്‍ സെഞ്ച്വറി നേടിയ കോലി ഒരറ്റത്ത് വിക്കറ്റുകള്‍ നിലംപ്പെത്തിയതോടെ ലീഡ് വഴങ്ങാതിരിക്കാന്‍ സ്കോറിംഗ് ടോപ് ഗിയറിലേക്ക് മാറ്റി. അവസാനം ആദില്‍ റഷീദിന്‍റെ പന്തില്‍ ബ്രോഡിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ 225 പന്തില്‍ 149 റണ്‍സ് നായകതികവോടെ കോലി പേരില്‍ കുറിച്ചിരുന്നു. 22 ഫോറുകളും ഒരു സിക്സും ആ ബാറ്റില്‍ നിന്ന് പിറന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അടി തുടങ്ങിയത് സ്മൃതി മന്ദാന, ശേഷം വെടിക്കെട്ട് ഷെഫാലിയുടെ വക, ഇന്ത്യക്ക് മുന്നിൽ നിലംതൊടാനാകാതെ ശ്രീലങ്ക; രണ്ടാം ടി20യിലും അനായാസ ജയം
ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍