
രാജ്കോട്ട്: ഇന്ത്യയുടെ കൗമാര വിസ്മയം പൃഥ്വി ഷാ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ അടിച്ച സെഞ്ചുറിയെ ആഘോഷിക്കുകയാണ് ക്രിക്കറ്റ് ലോകവും സോഷ്യല്‍ മീഡിയയും. ദുലീപ് ട്രോഫിയിലും രഞ്ജി ട്രോഫിയിലും അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയിട്ടുള്ള ഷാ വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റത്തിലും സെഞ്ചുറി അടിച്ചതോടെ അത് ആഘോഷിക്കുന്നത് ക്രിക്കറ്റ് ലോകം മാത്രമല്ല പരസ്യലോകം കൂടിയാണ്.
അരങ്ങേറ്റത്തില്‍ സെഞ്ചുറിനേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായ 18കാരനായ ഷായെ അഭിനന്ദിച്ച് ഡ്യൂറെക്സ് കോണ്ടം പറത്തുവിട്ടൊരു ട്വീറ്റാണ് ആരാധകരുടെ മനം കവര്‍ന്നത്. ഷോ മസ്റ്റ് ഗോ ഓണ്‍ എന്ന് തുടങ്ങിയ ട്വീറ്റില്‍ ആദ്യത്തേതാകുമ്പോള്‍ എപ്പോഴും സ്പെഷ്യലാണെന്നും ഡ്യൂറെക്സ് അവരുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ട്വീറ്റ് ചെയ്തു. കായികതാരങ്ങളുടെ പ്രകടനങ്ങളെ അഭിനന്ദിക്കാനായി ക്രിയേറ്റീവായ പരസ്യങ്ങള്‍ ഡ്യൂറെക്സ് മുമ്പും നല്‍കിയിട്ടുണ്ട്.
വെസ്റ്റ് ഇന്‍ഡീസിനെതിരെ 99 പന്തില്‍ സെഞ്ചുറി അടിച്ച ഷാ 154 പന്തില്‍ 134 റണ്‍സെടുത്താണ് പുറത്തായത്. 19 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ഷായുടെ ഇന്നിംഗ്സ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!