
ധാക്ക: ഏഷ്യാ കപ്പില്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുളള സീനിയര്‍ ടീം ബംഗ്ലാദേശിനെ കീഴടക്കി കിരീടം നേടിയതിന് പിന്നാലെ അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെ രണ്ട് റണ്ണിന് കീഴടക്കി ഇന്ത്യ ഫൈനലിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 173 റൺസിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 170 റൺസിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതമെടുത്ത മോഹിത് ജാംഗ്രയും , സിദ്ധാര്‍ത്ഥ് ദേശായിയുമാണ് ഇന്ത്യന്‍ നിരയിൽ തിളങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി 37 റൺസെടുത്ത യശസ്വി ജെയ്സ്വാള്‍ ടോപ് സ്കോററായി. സമീര്‍ ചൗധരി 36ഉം അഞ്ജു റാവത്ത് 35 ഉം ബദോനി 28 ഉം റണ്‍സെടുത്തു. ബംഗ്ലാദേശിനായി ഷൗറിഫുള്‍ ഇസ്ലാം മൂന്ന് വിക്കറ്റെുത്തു. മറുപടി ബാറ്റിംഗില്‍ ഷമീം ഹൊസൈനും(59)അക്ബര്‍ അളിയും(45) ബംഗ്ലാദേശിനായി പൊരുതിയെങ്കിലും വിജയവര കടക്കാനായില്ല.
മോഹിത്താണ് മാന്‍ ഓഫ് ദ് മാച്ച്. അഫ്ഗാനും ശ്രീലങ്കയും തമ്മിലുളള സെമിയിലെ വിജയികളെ ഞായറാഴ്ചത്തെ ഫൈനലില്‍ ഇന്ത്യ നേരിടും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!