വെല്ലിങ്ടണ്‍ ടെസ്റ്റ്: തകര്‍പ്പന്‍ ബൗളിങുമായി സൗത്തി; തകര്‍ച്ചയെ അതിജീവിച്ച് ശ്രീലങ്ക

By Web TeamFirst Published Dec 15, 2018, 1:55 PM IST
Highlights

ന്യൂസിലന്‍ഡിനെതിരെ ഒന്നാം ടെസ്റ്റിന്റെ ഒന്നാംദിനം ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട നിലയില്‍ അവസാനിപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലങ്ക ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ലങ്കയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരെ ഒന്നാം ടെസ്റ്റിന്റെ ഒന്നാംദിനം ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട നിലയില്‍ അവസാനിപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലങ്ക ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ലങ്കയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ദിമുത് കരുണാരത്‌നെ (79), എയ്ഞ്ചലോ മാത്യൂസ് (83), നിരോഷന്‍ ഡിക്‌വെല്ല (73*) എന്നിവരുടെ ബാറ്റിങ്ങാണ് സ്‌കോര്‍ 250 കടത്തിയത്. ന്യൂസിലന്‍ഡിന് വേണ്ടി ടിം സൗത്തി മൂന്ന് വിക്കറ്റെടുത്തു.

മോശം തുടക്കമായിരുന്നു സന്ദര്‍ശകര്‍ക്ക്. ഒമ്പത് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. ധനുഷ്‌ക ഗുണതിലക (1), കുശാല്‍ മെന്‍ഡിസ് (2), ധനഞ്ജയ ഡി സില്‍വ (1) എന്നിവര്‍ക്ക് സൗത്തിയുടെ പന്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. മൂന്ന് വിക്കറ്റിന് ശേഷം ഒത്തുച്ചേര്‍ന്ന കരുണാരത്‌നെ - മാത്യൂസ് സഖ്യമാണ് ലങ്കയെ മുന്നോട്ട് നയിച്ചത്. ഇരുവരും 133 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഗുണരത്‌നയെ പുറത്താക്കി വാഗ്നര്‍ കിവീസി ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ എത്തിയ ദിനേഷ് ചാണ്ഡിമലിനെ (6) സൗത്തി മടക്കി. വൈകാതെ മാത്യൂസും മടങ്ങിയതോടെ ലങ്ക പ്രതിരോധത്തിലായി.

എന്നാല്‍ ഡിക്‌വെല്ലയുടെ പ്രകടനം ലങ്കയ്ക്ക കരുത്തായി. താരം പുറത്താവാതെ നില്‍ക്കുന്നുണ്ട്. ഇതിനിടെ ദില്‍റുവാന്‍ പെരേര (16), സുരംഗ ലക്മല്‍ (3), കശുന്‍ രജിത (2) എന്നിവരെ കൂടി ലങ്കയ്ക്ക് നഷ്ടമാവുകയായിരുന്നു. സൗത്തിക്ക് പുറമെ നീല്‍ വാഗ്നര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഗ്രാന്‍ഡ്‌ഹോം, ട്രന്‍ഡ് ബൗള്‍ട്ട് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

click me!