സൈനികന്‍ കൊള്ളുന്ന ഓരോ അടിക്കും 100 ജിഹാദികളെ വീതം കൊല്ലണമെന്ന് ഗംഭീര്‍

Published : Apr 14, 2017, 09:37 AM ISTUpdated : Oct 05, 2018, 03:06 AM IST
സൈനികന്‍ കൊള്ളുന്ന ഓരോ അടിക്കും 100 ജിഹാദികളെ വീതം കൊല്ലണമെന്ന് ഗംഭീര്‍

Synopsis

ദില്ലി: കശ്മീര്‍ ഇന്ത്യയുടെ സ്വന്തമാണ്. സ്വാതന്ത്ര്യം വേണമെങ്കില്‍ അവര്‍ക്ക് ഇവിടം വിടാമെന്ന് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. കശ്മീരില്‍ ഇന്ത്യന്‍ സൈനികന്‍ കൊള്ളുന്ന ഓരോ അടിക്കും 100 ജിഹാദികളെ വീതം കൊല്ലണമെന്നും ഗംഭീര്‍ കുറിച്ചു.  കഴിഞ്ഞ ദിവസം കശ്മീരില്‍ അര്‍ദ്ധസൈനിക വിഭാഗത്തില്‍ പെടുന്നവരെ നാട്ടുകാര്‍ ആക്രമിക്കുന്നതിന്റെ വൈറലായ വീഡിയോയ്ക്ക് പിന്നാലെയാണ് മുന്‍ ഇന്ത്യന്‍ താരങ്ങളായ സെവാഗും ഗംഭീറും എത്തിയത്. 

 ആക്രമണകാരിയെ ശക്തമായി അപലപിച്ച് രംഗത്ത് വന്ന സെവാഗിന് പിന്നാലെയാണ് രൂക്ഷമായി പ്രതികരിച്ച് ഗംഭീറും എത്തിയത്. രണ്ടു പേരുടെയും പ്രസ്താവനകളും വൈറലായിരിക്കുകയാണ്. കശ്മീര്‍ നിവാസിയുടെ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തത് എന്നായിരുന്നു വീരു ട്വിറ്ററില്‍ കുറിച്ചത്. ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് ഗൗതംഗംഭീറും പറഞ്ഞു. സൈനികന് കിട്ടുന്ന ഓരോ അടിയിലും ഏറ്റവും കുറഞ്ഞത് 100 ജിഹാദികളെയെങ്കിലൂം കൊല്ലണം. 

കശ്മീര്‍ ഞങ്ങളുടെതാണെന്നും സ്വാതന്ത്ര്യം വേണ്ടവര്‍ ഇവിടം വിട്ടു പോകണമെന്നും ഗംഭീര്‍ കൂറിച്ചു. ഇന്ത്യാ വിരുദ്ധര്‍ തങ്ങളുടെ കൊടി അടയാളപ്പെടുത്തുന്നത് മറന്നു പോകരുതെന്നും പറഞ്ഞു. കാവി ഞങ്ങളുടെ കോപത്തില്‍ നിന്നുള്ള തീയാണെന്നും വെള്ള ജിഹാദികളുടെ ശവക്കച്ചയാണെന്നും പച്ചനിറം തീവ്രവാദത്തോടുള്ള വെറുപ്പാണെന്നും കുറിച്ചു.

ബുധനാഴ്ചയാണ്  ദൃശ്യം പുറത്തുവന്നത്. കശ്മീര്‍ തെരുവിലൂടെ അര്‍ദ്ധസൈനിക ജവാന്‍ നടന്നുപോകുമ്പോള്‍  ഒരുകൂട്ടം ആള്‍ക്കാര്‍ സൈനികരെ ആക്രമിക്കുന്നതും അവരുടെ ഹെല്‍മറ്റ് തട്ടിപ്പറിക്കുന്നതും ബാഗില്‍ ശക്തിയായി അടിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്