
അബുദാബി: സന്ദേശ് ജിങ്കാന്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുമെന്ന വാര്‍ത്തയുണ്ടായിരുന്നു. വാര്‍ത്തകള്‍ ഇപ്പോഴും പൂര്‍ണമായും തള്ളികളയാന്‍ ആയിട്ടില്ല. അതിനിടെയാണ് ഏഷ്യന്‍ കപ്പ് നടന്നത്. കേരള ബ്ലാസ്റ്റേഴ്‌സില്‍ മോശം പ്രകടനം ആയിരുന്നെങ്കിലും എഎഫ്‌സി കപ്പില്‍ ഇന്ത്യക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് ജിങ്കാന്‍ പുറത്തെടുത്തത്. താരത്തിന്റെ പ്രകടനം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് വിദേശ പരിശീലകര്‍.
ഖത്തര്‍ സ്റ്റാര്‍ ലീഗില്‍ ചില ക്ലബുകളുടെ വിദേശ പരിശീലകരാണ് ജിങ്കാനില്‍ ഒരു കണ്ണ് വച്ചിക്കുന്നത്. ഇന്ത്യന്‍ ഏജന്റുകള്‍ വഴി താരത്തെ ഖത്തര്‍ ലീഗില്‍ എത്തിക്കാനുള്ള ശ്രമം നടക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത. ഖത്തറില്‍ നിന്ന് ജിങ്കാന്റെ കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള കരാറിനെ കുറിച്ച് അന്വേഷണവും നടക്കുന്നു. ഇതിന് മുമ്പും ജിങ്കാന്‍ വിദേശലീഗില്‍ മാറുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഒന്നും അവസാനഘട്ടത്തിലേക്ക് എത്തിയിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!