ഏഷ്യന്‍ കപ്പ് ഇടവേള; ഐ എസ് എല്‍ 25ന് പുനരാരംഭിക്കും

By Web TeamFirst Published Jan 16, 2019, 9:04 AM IST
Highlights

ഏഷ്യന്‍ കപ്പ് ഇടവേളയ്ക്ക് ശേഷം ഐ എസ് എൽ ഈ മാസം 25ന് പുനരാരംഭിക്കും. ഗുവാഹത്തിയിൽ നോര്‍ത്ത് ഈസ്റ്റും ചെന്നൈയിന്‍ എഫ് സിയും തമ്മിലാണ് ആദ്യ മത്സരം.

ഗുവാഹത്തി: ഏഷ്യന്‍ കപ്പ് ഇടവേളയ്ക്ക് ശേഷം ഐ എസ് എൽ സീസണ്‍ ഈ മാസം 25ന് പുനരാരംഭിക്കും. ഗുവാഹത്തിയിൽ നോര്‍ത്ത് ഈസ്റ്റും ചെന്നൈയിന്‍ എഫ് സിയും തമ്മിലാകും 2019ലെ ആദ്യ മത്സരം. 

എ എഫ് സി കപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഐ എസ് എല്ലിന് ഇടവേള നൽകിയത്. ഡിസംബര്‍ 16നായിരുന്നു അവസാനമത്സരം നടന്നത്. 11 കളിയിൽ 27 പോയിന്‍റുമായി ബംഗളുരു എഫ് സിയാണ് നിലവില്‍ ലീഗിൽ മുന്നിൽ. ഒമ്പത് പോയിന്‍റ് മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്സ് നിലവില്‍ എട്ടാം സഥാനത്താണ്. 

click me!