കേരള വനിതാ ടീമിനും ശ്യാം സുന്ദർ റാവുവിനും മുന്‍ താരങ്ങളുടെ ആദരം

Published : Jan 25, 2019, 06:43 PM IST
കേരള വനിതാ ടീമിനും ശ്യാം സുന്ദർ റാവുവിനും മുന്‍ താരങ്ങളുടെ ആദരം

Synopsis

ദേശീയ സീനിയർ വനിതാ വോളിബോൾ ചാമ്പ്യഷിപ്പിൽ ജേതാക്കളായ കേരള ടീമിനും മുന്‍ ഇന്ത്യന്‍ താരം ശ്യാം സുന്ദർ റാവുവിനും ആദരം

തിരുവനന്തപുരം: ദേശീയ സീനിയർ വനിതാ വോളിബോൾ ചാമ്പ്യഷിപ്പിൽ ജേതാക്കളായ കേരള ടീമിന് ആദരം. തിരുവനന്തപുരത്ത് മുൻവോളിബോൾ താരങ്ങളുടെ കൂട്ടായ്മയായ വോളിബോൾ ഫാമിലി ക്ലബാണ് കേരള താരങ്ങളെയും അർജുന- ദ്രോണാചാര്യ പുരസ്കാരങ്ങൾ നേടിയ ഇന്ത്യയുടെ മുൻതാരം ശ്യാം സുന്ദർ റാവുവിനെയും ആദരിച്ചത്. 

ഫാത്തിമ റുക്സാന നയിച്ച കേരളം, റെയിൽവേയുടെ ജൈത്രയാത്ര അവസാനിപ്പിച്ചാണ് ഇത്തവണ കിരീടം നേടിയത്. കോച്ച് സി എസ് സദാനന്ദന്‍റെ ശിക്ഷണത്തിലാണ് കേരളത്തിന്‍റെ നേട്ടം. പത്തുവർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടായിരുന്നു ദേശീയ കിരീടനേട്ടം. പരിപാടിക്ക് എസ് ഗോപിനാഥ്, സിറിൾ സി വള്ളൂർ, അബ്ദുൽ റസാഖ്, ജയ്സമ്മ മൂത്തേടൻ തുടങ്ങിയവർ നേതൃത്വം നൽകി. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു