
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ മോശം പ്രവണതകള്‍ക്കെതിരെ രാജിക്കത്തിലൂടെ ആഞ്ഞടിച്ച് ചരിത്രകാരനും സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ ഇടക്കാല ഭരണസമിതി അംഗവുമായിരുന്ന രാമചന്ദ്ര ഗുഹ. ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായ്‌ക്ക് അയച്ച രാജിക്കത്തിലാണ് ഗുഹ ഇന്ത്യന്‍ ക്രിക്കറ്റിലെ താരദൈവങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നല്ലഭാവിക്കായി ഗുഹ പ്രധാനമായും എട്ടുകാര്യങ്ങളാണ് രാജിക്കത്തില്‍ പറയുന്നത്.
പരിശീലകര്‍ക്കിടയില്‍ മാത്രമല്ല കളിക്കാരോടും ബിസിസിഐ സൂപ്പര്‍താര സിന്‍ഡ്രോം പുലര്‍ത്തുന്നുണ്ടെന്നും അതിനാലാണ് ടെസ്റ്റഅ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് പോലും ധോണിക്ക് 2 കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന എ ഗ്രേഡ് കോണ്‍ട്രാക്ട് നല്‍കിയതെന്നും ഗുഹ പറയുന്നു. ഐപിഎല്‍ ബിസിസിഐയുടെ ഷോ പീസ് ഇവന്റാണെങ്കിലും അതില്‍ നിന്നുള്ള വരുമാനം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന താരങ്ങള്‍ക്ക് കൂടി നല്‍കണമെന്നും അവരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നുമുള്ള സമിതിയുടെ ആവശ്യം അവഗണിക്കപ്പെട്ടു. രഞ്ജി ട്രോഫി കളിക്കുന്ന ഒരു കളിക്കാരന് ഇപ്പോഴും 30000 രൂപ മാത്രമാണ് ലഭിക്കുന്നതെന്നും ഗുഹ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌ക്കറെയും ഗുഹ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കമന്റേറ്ററായ സുനില്‍ ഗവാസ്‌ക്കറുടെ റോള്‍ ചോദ്യം ചെയ്യുന്ന ഗുഹ ഗവാസ്‌ക്കറിന്റെ പ്ലെയര്‍ മാനേജ്‌മെന്റ് കമ്പനിക്കെതിരെയും ആഞ്ഞടിക്കുന്നു. ഗവാസ്കറുടെ കമ്പനിയുമായി കരാറുള്ള താരങ്ങളെ കമന്ററിക്കിടെ പുകഴ‌്‌ത്തിയാല്‍ അത് ഭിന്നതാല്‍പര്യത്തില്‍പെടില്ലേ എന്നും ഗുഹ ചോദിച്ചു.
ബിസിസിഐ കുംബ്ലെയെ കൈകാര്യം ചെയ്യുന്ന രീതിയേയും ഗുഹ വിമര്‍ശിക്കുന്നു. കുംബ്ലെയുടെ കരാറുമായി ബന്ധപ്പെട്ട കാര്യത്തില്‍ ബി.സി.സി.ഐ ഇടപെട്ട രീതി ശരിയില്ലെന്നും കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതിന്റെ ക്രെഡിറ്റ് കളിക്കാര്‍ക്ക് ലഭിക്കുമ്പോള്‍ അതില്‍ കുറച്ചെങ്കിലും പരിശീലകനും സപ്പോര്‍ട്ട് സ്റ്റാഫിനും അവകാശപ്പെട്ടതാണെന്നും ഗുഹ ചൂണ്ടികാണിക്കുന്നു. നീതിയുടെയും ന്യായത്തിന്റെയും ഭാഗത്ത് നിന്ന് നോക്കുകയാണെങ്കില്‍ കുംബ്ലെയുടെ പരിശീലന കരാര്‍ നീട്ടുകയാണ് ബി.സി.സി.ഐ ചെയ്യേണ്ടതൈന്നും ഗുഹയുടെ കത്തില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!