അവന്‍ അടുത്ത റൊണാള്‍ഡോ; ബ്രസീലിയന്‍ താരത്തെക്കുറിച്ച് ഡാനി ആല്‍വസ്

By web deskFirst Published Nov 15, 2017, 6:25 AM IST
Highlights

സാവോപോള: യുവ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസ് ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡൊയെ ഓര്‍മ്മിപ്പിക്കുന്നതായി ഡാനി ആല്‍വസ്. സാങ്കതികമികവും മനക്കരുത്തു കൊണ്ടും ജീസസ് റൊണാള്‍ഡോയുടെ പകരക്കാരനാകുമെന്ന് ഡാനി ആല്‍വസ് പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിനു മുന്നോടിയായാണ് ആല്‍വസ് മനസുതുറന്നത്. 

20-ാം വയസില്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയ ജീസസ് നെയ്മര്‍ക്കൊപ്പം ലോകകപ്പ് നേടുമെന്നും ബ്രസീലിയന്‍ പ്രതിരോധനിരതാരം പറഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റിക്കായി 18 മത്സരങ്ങളില്‍ 10 ഗോളുകളാണ് ജീസസിന്‍റെ സമ്പാദ്യം. ബ്രസീലിന്‍റെ ലോകകപ്പ് ജേതാവായ റൊണാള്‍ഡോ മൂന്ന് തവണ ലോക ഫുട്ബോളറായിരുന്നു. 

click me!