
ഹൈദരാബാദ്: ഇന്ത്യ- വെസ്റ്റ് പരമ്പരയിലെ മാന്‍ ഓഫ് ദ സീരീസ് അവാര്‍ഡ് സ്വന്തമാക്കി പൃഥ്വി ഷാ. രണ്ട് ഇന്നിങ്‌സിലും 10 വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് മാന്‍ ഓഫ് ദ മാച്ച്. എന്നാല്‍ പൃഥ്വിയുടെ നേട്ടത്തിന് മാറ്റ് ഏറെയാണ്. അരങ്ങേറ്റ ടെസ്റ്റ് പരമ്പരയില്‍ തന്നെ മാന്‍ ഓഫ് ദ സീരീസ് അവാര്‍ഡ് നേടുകയെന്ന് നേട്ടമാണ് പൃഥ്വിയെ തേടിയെത്തിയത്. ലോകത്തിലെ ചുരുക്കം ചില താരങ്ങള്‍ മാത്രം സ്വന്തമാക്കിയ റെക്കോഡാണ് 18കാരനെ തേടിയെത്തിയത്. ഇന്ത്യയില്‍ നിന്ന് ഇതിന് മുന്‍പ് മൂന്ന് താരങ്ങള്‍ മാത്രമാണ് അരങ്ങേറ്റത്തില്‍ തന്നെ മാന്‍ ഓഫ് ദ സീരീസ് നേടീട്ടുള്ളത്.
1996ല്‍ സൗരവ് ഗാംഗുലിയാണ് അരങ്ങേറ്റത്തില്‍ മാന്‍ ഓഫ് ദ മാച്ച് നേടിയ ആദ്യ താരം. ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് പരമ്പരയിലായിരുന്നു അത്. ദക്ഷിണാഫ്രിക്കയുടെ താരം ജാക്വസ് റുഡോള്‍ഫ് (2003- ബംഗ്ലാദേശ്), ഓസ്‌ട്രേലിയന്‍ താരം സ്റ്റുവര്‍ട്ട് ക്ലര്‍ക്ക് (2006- ദക്ഷിണാഫ്രിക്ക), ശ്രീലങ്കന്‍ സ്പിന്നര്‍ അജന്ത മെന്‍ഡിസ് (2008- ഇന്ത്യ), ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ (2011- വെസ്റ്റ് ഇന്‍ഡീസ്), ദക്ഷിണാഫ്രിക്കന്‍ പേസര്‍ വെറോണ്‍ ഫിലാന്‍ഡര്‍ (2011- ഓസ്‌ട്രേലിയ), ഓസീസ് പേസര്‍ ജയിംസ് പാറ്റിന്‍സണ്‍ (2011- ന്യൂസിലന്‍ഡ്), ഇന്ത്യന്‍ ഏകദിന ഓപ്പണര്‍ രോഹിത് ശര്‍മ (2011- വെസ്റ്റ് ഇന്‍ഡീസ്), ബംഗ്ലാദേശി സ്പിന്നര്‍ മെഹദി ഹസന്‍ (2016- ഇംഗ്ലണ്ട്) അവസാനം പൃഥ്വി ഷായും ആ പട്ടികയില്‍ ഇടം നേടി.
ഇന്ത്യന്‍ താരങ്ങളില്‍ ഗാംഗുലി ഒഴികെ അശ്വിനും രോഹിത്തും പൃഥ്വിയും അരങ്ങേറ്റം നടത്തിയത് വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ്. ഓസീസിനെതിരേയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!