വീണ്ടും ഇന്ത്യന്‍ പരിശീലകനാകാന്‍ ഗാരി കിര്‍സ്റ്റന്‍‍!

By Web TeamFirst Published Dec 15, 2018, 7:20 PM IST
Highlights

വനിതാ ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കി ഗാരി കിര്‍സ്റ്റന്‍. 2011ല്‍ ഇന്ത്യന്‍ പുരുഷ ടീമിന് ലോകകപ്പ് നേടിത്തന്ന പരിശീലകനാണ് ഈ ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം...

മുംബൈ: ഇന്ത്യന്‍ വനിതാ ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് പുരുഷ ടീം മുന്‍ പരിശീലകന്‍ ഗാരി കിര്‍സ്റ്റന്‍ അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ട്. 2011ല്‍ ഇന്ത്യന്‍ പുരുഷ ടീമിന് ലോകകപ്പ് നേടിത്തന്ന പരിശീലകനാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരമായ കിര്‍സ്റ്റന്‍. ടീമിനെ 2008 മുതല്‍ 2011 വരെ ഇദേഹം പരിശീലിപ്പിച്ചിരുന്നു. നിലവില്‍ ഐപിഎല്‍ ക്ലബ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ പരിശീലകനാണ് ഈ 51കാരന്‍.

ഇടക്കാല പരിശീലകനായിരുന്ന രമേശ് പവാറും പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. കേരള ടീം കോച്ച് ഡേവ് വാട്ട്മോറും മുന്‍ താരങ്ങളായ മനോജ് പ്രഭാകറും ഹെര്‍ഷല്‍ ഗിബ്‌സും ഒവൈസ് ഷായും അപേക്ഷ നല്‍കിയവരിലുണ്ട്. ന്യൂസീലന്‍ഡ് മുന്‍ പരിശീലകന്‍ മൈക്ക് ഹെസണ്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അപേക്ഷ നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരുള്‍പ്പെടുന്ന സമിതിയാണ് പുതിയ പരിശീലനെ കണ്ടെത്തുക.

വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ട്വന്റി20 ലോകകപ്പിനിടെ മുന്‍ ക്യാപ്റ്റനും സീനിയര്‍ താരവുമായ മിതാലി രാജും കോച്ചായിരുന്ന രമേഷ് പവാറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് പവാറിനെതിരേ മിതാലിയും, മിതാലിക്കെതിരേ പവാറും ആരോപണങ്ങളുന്നയിച്ചിരുന്നു. താല്‍ക്കാലിക കോച്ചായിരുന്ന പവാര്‍ കാലാവധിക്കു ശേഷം പടിയിറങ്ങിയതോടെ പുതിയ കോച്ചിനായി ബിസിസിഐ അപേക്ഷ ക്ഷണിക്കുകയായിരുന്നു.

click me!