
വിയന്ന: ലോകകപ്പ് സന്നാഹ മത്സരത്തില്‍ ജര്‍മനിക്ക് ഞെട്ടിപ്പിക്കുന്ന തോല്‍വി. ഓസ്ട്രിയയാണ് ലോകകപ്പിന് മുമ്പുള്ള അവസാന സന്നാഹ മത്സരത്തില്‍ ജര്‍മനിയെ മുട്ടുക്കുത്തിച്ചത്. മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ട് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
ജര്‍മനിക്കെതിരേ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം ഓസ്ട്രിയ തിരിച്ചടിക്കുകയായിരുന്നു. ഒന്നിനെതിരേ രണ്ട് ഗോളിനായിരുന്നു ജര്‍മിയുടെ തോല്‍വി. മാർട്ടിൻ, അലസ്സാന്ദ്രോ എന്നിവരാണ് ഓസ്ട്രിയക്ക് അപ്രതീക്ഷിത ജയമൊരുക്കിയ ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ ആയിരുന്നു ഓസ്ട്രിയയുടെ രണ്ട് ഗോളും. പതിനൊന്നാം മിനിറ്റിൽ മെസൂറ്റ് ഓസിലിന്റെ ഗോളിനാണ് ജര്‍മനി മുന്നിലെത്തിയത്. ജർമൻ ക്യാപ്റ്റൻ മാനുവൽ നോയർ ഒൻപത് മാസത്തെ ഇടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ മത്സരമായിരുന്നു ഇത്.
ഗാരി കാഹിൽ, ഹാരി കെയ്ൻ എന്നിവരാണ് ഇംഗ്ലണ്ടിന്റെ ഗോളുകൾ നേടിയത്. അലെക്സ് ഇവോബിയാണ് നൈജീരിയയുടെ സ്കോറർ. ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചെത്തിയ കാഹിൽ ഏഴാം മിനിറ്റിലാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. മുപ്പത്തിയൊൻപതാം മിനിറ്റിലായിരുന്നു ക്യാപ്റ്റന്‍ കെയ്ന്റെ ഗോൾ. നാൽപ്പതിയേഴാം മിനിറ്റിൽ നൈജീരിയ ഗോൾ മടക്കി. ഇംഗ്ലണ്ട് അവസാന സന്നാഹമത്സരത്തിൽ വ്യാഴാഴ്ച
കോസ്റ്റാറിക്കയെ നേരിടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!