റഫറിയോട് മോശം പെരുമാറ്റം; ജിയാൻലൂഗി ബുഫണ് യുവേഫയുടെ വിലക്ക്

By Web DeskFirst Published Jun 6, 2018, 11:00 AM IST
Highlights
  • ജിയാൻലൂഗി ബുഫണ് യുവേഫയുടെ വിലക്ക്

റോം: റഫറിയോട് മോശമായി പെരുമാറിയ ഇതിഹാസ ഗോൾകീപ്പർ ജിയാൻലൂഗി ബുഫണ് യുവേഫയുടെ വിലക്ക്. മൂന്ന് കളിയിലാണ് ബുഫണ് വിലക്കേർപ്പെടുത്തിയത്. യുവേഫയുടെ അച്ചടക്ക സമിതിയാണ് നടപടി സ്വീകരിച്ചത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലില്‍ റയല്‍ മാഡ്രിഡിനെതിരെയുള്ള മത്സരത്തിലാണ് യുവന്‍റസ് ഗോളിയായിരുന്ന ബുഫൺ റഫറിയോട് മോശമായി പെരുമാറിയത്.

സംഭവത്തില്‍ ബുഫണെ യൂവേഫ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി നേരത്തെ വിശദീകരണം ആരാഞ്ഞിരുന്നു. റയൽ മാഡ്രിഡിന് അനുകൂമായി റഫറി മൈക്കൽ ഒലിവർ പെനാൽറ്റി വിധിച്ചപ്പോഴാണ് ബുഫൺ നിയന്ത്രണം വിട്ട് പെരുമാറിയത്. ഇതോടെ ബുഫുണ് റഫറി ചുവപ്പ് കാർഡ് നൽകുകയും ചെയ്തു. പിന്നാലെ മത്സര ശേഷം ഇംഗ്ലീഷ് റഫറിയുടെ ഹൃദയം ചവിട്ടുകൊട്ടയാണെന്ന് വിമര്‍ശിച്ച് ബുഫണ്‍ രംഗത്തെത്തിയിരുന്നു. 

click me!