
റോം: ഇറ്റലിയുടെയും യുവന്‍റസിന്‍റെയും ഇതിഹാസ ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ബഫണ്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നു. വ്യാഴാഴ്ച യുവന്‍റസ് സ്റ്റേഡിയത്തില്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ ബഫണ്‍ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറ്റാലിയന്‍ ലീഗിലും ഇറ്റാലിയന്‍ കപ്പിലും യുവന്‍റസിനെ ജേതാക്കളാക്കിയതിന് തൊട്ടുപിന്നാലെയാണ് 40കാരനായ ബഫണിന്‍റെ പ്രഖ്യാപനം വരുന്നത്.
ലോകകപ്പ് പ്ലേ ഓഫില്‍ സ്വീഡനോട് തോറ്റ് ഇറ്റലി പുറത്തായതിന് ശേഷം രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ച ബഫണ്‍ അടുത്തയിടെ സൗഹൃദമത്സരങ്ങളില്‍ കളിച്ചിരുന്നു. ജൂണ്‍ നാലിന് നെതര്‍ലന്‍ഡ്സിനെതിരായ സൗഹൃദ മത്സരത്തോടെ ബഫണ്‍ ഫുട്ബോള്‍ വിട്ടേക്കും. ഇറ്റലിക്കായി 176 മത്സരങ്ങളിലും യുവന്‍റസിനായി 508 തവണയും കളിച്ചിട്ടുള്ള ബഫണ്‍ 2006ലെ ലോകകപ്പ് ജയത്തിലും പങ്കാളിയായി. എക്കാലത്തെയും മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളായാണ് ബഫണ്‍ വിലയിരുത്തപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!