
മാഡ്രിഡ്: ബാഴ്‌സലോണയില്‍ നിന്നുള്ള ഓഫര്‍ നിരസിക്കാനുള്ള പ്രധാന കാരണം ലിയോണല്‍ മെസിയെന്ന് അത്‌ലറ്റികോ മാഡ്രിഡിന്റെ ഫ്രഞ്ച് ഫോര്‍വേര്‍ഡ് അന്റോയ്ന്‍ ഗ്രീസ്മന്‍. മെസി കളിക്കുന്ന ഒരിടത്ത് അദ്ദേഹത്തേക്കാള്‍ വലിയ താരമാവാന്‍ എനിക്ക് കഴിയില്ലായിരുന്നുവെന്നും താരം പറഞ്ഞു. ബാഴ്‌സലോണയിലേക്ക് പോവാതിരിക്കാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതായിരുന്നു. എന്നാല്‍ മറ്റു കാരണങ്ങളുമുണ്ടായിരുന്നു.
ഗ്രീസ്മന്‍ തുടര്‍ന്നു... എനിക്ക് ബാഴ്‌സലോണയിലേക്ക് പോകണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. അവര്‍ നിരന്തരം എനിക്ക് വേണ്ടി ശ്രമിച്ചിക്കൊണ്ടിരുന്നു. പക്ഷെ അത്‌ലറ്റിക്കോ മാഡ്രിഡ് ആ സമയം തന്നെ തന്റെ വീട് മാഡ്രിഡ് തന്നെയാണ് മനസിലാക്കി തന്നു. തന്റെ ടീമംഗങ്ങളും താന്‍ ക്ലബ് വിടരുതെന്ന് നിരന്തരം പറഞ്ഞു. അവര്‍ തന്റെ വേതനം വര്‍ധിപ്പിച്ചു. അവര്‍ താന്‍ ഇവിടെ നില്‍ക്കാനുള്ള എല്ലാം ചെയ്തു തന്നു. ഇതെല്ലാം എന്നെ ക്ലബില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്നും ഗ്രീസമന്‍.
അത്‌ലറ്റിക്കോയില്‍ ഞാന്‍ പ്രധാനതാരമാണ്. അവരുടെ ഭാവി പ്ലാനില്‍ എനിക്ക് എന്റേതായ പങ്കുവഹിക്കാനുണ്ട്. അത്‌ല്റ്റിക്കോ മാഡ്രിഡ് ക്ലബ് വിട്ടിരുന്നു എങ്കില്‍ ക്ലബിന് അത് വലിയ തലവേദനയാവുകയും ചെയ്യുമായിരുന്നു. ഇതോടെ ബാഴ്‌സലോണലിക്കുള്ള പോക്ക് വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും താരം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!