പോണ്ടിംഗിനെ സ്വപ്നത്തില്‍പ്പോലും വിറപ്പിച്ച ഇന്ത്യന്‍ ബൗളര്‍

Published : Sep 06, 2016, 11:56 AM ISTUpdated : Oct 05, 2018, 12:29 AM IST
പോണ്ടിംഗിനെ സ്വപ്നത്തില്‍പ്പോലും വിറപ്പിച്ച ഇന്ത്യന്‍ ബൗളര്‍

Synopsis

മെല്‍ബണ്‍: ഫ്രണ്ട് ഫൂട്ടില്‍ കയറിവന്ന് തലയ്ക്ക് മുകളിലൂടെ സിക്സര്‍ പറത്തുന്ന സച്ചിന്റെ ദൃശ്യമോര്‍ത്ത് താന്‍ പലരാത്രികളിലും ഞെട്ടി ഉണര്‍ന്നിട്ടുണ്ടെന്ന് പറഞ്ഞത് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണായിരുന്നു. ഷാര്‍ജയില്‍ ഓസീസിനെതിരായ  സച്ചിന്റെ പ്രകടനത്തിനുശേഷമായിരുന്നു വോണിന്റെ ഈ കമന്റ്. ഇപ്പോഴിതാ ഓസ്ട്രേലിയയുടെ മറ്റൊരു താരം തന്നെ സ്വപ്നത്തില്‍പ്പോലും വിറപ്പിക്കുന്ന ഇന്ത്യന്‍ ബൗളറെക്കുറിച്ച് തുറന്നുപറയുന്നു. മറ്റാരുമല്ല, മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് തന്നെ.

ഹര്‍ഭജന്‍ സിംഗാണ് കളിക്കുന്നകാലത്ത് തന്റെ ഉറക്കം കെടുത്തിയ ബൗളറെന്ന് പോണ്ടിംഗ് പറഞ്ഞു. ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ ഹര്‍ഭജനായിരുന്നു തന്റെ പ്രധാന എതിരാളിയെന്നും പോണ്ടിംഗ് വ്യക്തമാക്കി. ഇപ്പോഴും ഹര്‍ഭജന്റെ ബൗളിംഗിനെക്കുറിച്ച് സ്വപ്നംകണ്ട് പലപ്പോഴും ഞെട്ടിയുണരാറുണ്ടെന്നും പോണ്ടിംഗ് പറഞ്ഞു. പോണ്ടിംഗിനെ ടെസ്റ്റില്‍ പത്തുതവണ പുറത്താക്കിയിട്ടുള്ള ബൗളറാണ് ഹര്‍ഭജന്‍.

കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും മികവുകാട്ടിയ കുംബ്ലെയ്ക്ക് ഇന്ത്യന്‍ പരിശീലകനെന്ന നിലയില്‍ മികവ് കാട്ടാനാകുമെന്നും പോണ്ടിംഗ് പറ‍ഞ്ഞു.തന്റെ സ്വന്തം സംസ്ഥാനമായ ടാസ്മാനിയയുടെ ടൂറിസം പ്രചാരണത്തിന്റെ അംബാസഡറായാണ് പോണ്ടിംഗ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഐപിഎല്‍ 2026: ഇൻസള്‍ട്ടാണ് ഇൻവെസ്റ്റ്‌‌‍മെന്റ്, അഹമ്മദാബാദിലെ തിലകിന്റെ മറുപടി
'തിലക് വര്‍മയുടെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നു'; മത്സരശേഷം ഹാര്‍ദിക് പാണ്ഡ്യ