വനിതാക്രിക്കറ്റിലെ സൂപ്പര്‍ താരത്തിന് ജോലിക്ക് ശമ്പളം നല്‍കാതെ റെയില്‍വേ

By Web DeskFirst Published Jan 20, 2018, 11:58 AM IST
Highlights

ദില്ലി: കഴിഞ്ഞ വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഫൈനലിലെത്തിച്ച നിര്‍ണായക താരത്തോട് കടുത്ത അനീതിയെന്ന് ആരോപണം. അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ ഹര്‍മന്‍ പ്രീത് കൗറിനോടാണ് പശ്ചിമ റെയില്‍ വേ കടുത്ത അനീതി കാണിച്ചെന്നാണ് ആരോപണം. എന്നാല്‍ ബിഗ്ബാഷ് ലീഗില്‍ കളിക്കാന്‍ പോയ അഞ്ച് മാസമാണ് ഹര്‍മന്‍ പ്രീതിന് വേതനം നിഷേധിച്ചതെന്നും ബിഗ്ബാഷ് ലീഗ് മല്‍സരം സ്വകാര്യ മല്‍സരമായതിനാലാണെന്നുമാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം. 

അതേസമയം പഞ്ചാബ് പൊലീസില്‍ ലഭിച്ച ജോലി സ്വീകരിക്കുന്നതിലും ഹര്‍മന്‍ പ്രീതിനെതിരെ റെയില്‍വേ തടസം സൃഷ്ടിക്കുന്നുവെന്നാണ് താരത്തിന്റെ പിതാവിന്റെ ആരോപണം. നിലവില്‍ പശ്ചിമ റെയില്‍ വേയിലെ ഓഫീസ് സൂപ്രണ്ടാണ് ഹര്‍മന്‍ പ്രീത്. പഞ്ചാബ് പൊലീസില്‍ ഡിഎസ്‍പിയായാണ് ഹര്‍മന് നിയമനം ലഭിച്ചിരിക്കുന്നമത്. 

എന്നാല്‍ ഈ നിയമനത്തിന് റെയില്‍വേയുമായുള്ള അഞ്ച് വര്‍ഷത്തെ കരാര്‍ തടസമാകുമെന്നാണ് ഹര്‍മന്റെ പിതാവ് ആരോപിക്കുന്നത്. കരാര്‍ ചൂണ്ടിക്കാണിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പശ്ചിമ റെയില്‍വേ തയ്യാറായില്ലെന്നും ഹര്‍മന്റെ പിതാവ് ആരോപിക്കുന്നു. കഴിഞ്ഞ വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ നിലവിലെ ച്യാംപന്മാരായ ആസ്‌ട്രേലിയെ പരാജയപ്പെടുത്തി ഇന്ത്യ ഹൈനലില്‍ കയറിയതിനൊപ്പം സൂപ്പര്‍ സെഞ്ചുറിയോടെ ക്രിക്കറ്റ് ആരാധകരുടെ മനസിലേക്കാണ് പഞ്ചാബ് സ്വദേശിനിയായ ഹര്‍മന്‍പ്രീത് കൗര്‍ കയറിയത്.  36 റണ്‍സിന് ആസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞത് ഹര്‍മന്‍പ്രീത് പുറത്താവാതെ 125 പന്തില്‍ നേടിയ 171 റണ്‍സിന്റെ മികവിലാണ്. 

click me!