
ഗയാന: വനിതാ ട്വന്റി-20 ലോകകപ്പിന്റെ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ സീനിയര്‍ താരം മിതാലി രാജിനെ ഒഴിവാക്കിയതില്‍ ദു:ഖമില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മര്‍പ്രീത് കൗര്‍. ഇന്ത്യക്കായി ട്വന്റി-20യില്‍ ഏറ്റവു കൂടുതല്‍ റണ്‍സ് നേടിയ താരമായ മിതാലി രാജിനെ ഇംഗ്ലണ്ടിനെതിരെ റിസര്‍വ് ബെഞ്ചിലിരുത്തിയതിനെതിരെ വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തുവന്നിരുന്നു.
എന്നാല്‍ മിതാലിയെ കളിപ്പിക്കേണ്ടെന്ന തീരുമാനമെടുത്തത് ടീമിനു വേണ്ടിയാണെന്നും ചിലപ്പോള്‍ അത് ശരിയാകും ചിലപ്പോള്‍ പാളിപ്പോകാമെന്നും മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ ഹര്‍മന്‍പ്രീത് പറഞ്ഞു. അതുകൊണ്ടുതന്നെ മിതാലിയെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ ദു:ഖമില്ലെന്നും ഹര്‍മന്‍പ്രീത് വ്യക്തമാക്കി.
ടൂര്‍ണമെന്റില്‍ ഉടനീളം ഇന്ത്യ പുറത്തെടുത്ത പ്രകടനത്തില്‍ അഭിമാനമുണ്ടെന്നും യുവതാരങ്ങളടങ്ങിയ ടീമിന് ഇതൊരു പാഠമാണെന്നും ഹര്‍മന്‍പ്രീത് വ്യക്തമാക്കി. ഈ പിച്ചില്‍ ബാറ്റിംഗ് എളുപ്പമായിരുന്നില്ലെന്നും പിച്ചിനെ നല്ലപോലെ മനസിലാക്കി പന്തെറിയാന്‍ ഇംഗ്ലണ്ടിനായെന്നും ഹര്‍മന്‍ പറഞ്ഞു. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 19.3 ഓവറില്‍ 112 റണ്‍സിന് പുറത്തായപ്പോള്‍ ഇംഗ്ലണ്ട് വനിതകള്‍ 17.1 ഓവറില്‍ ലക്ഷ്യം മറികടന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!