ഇമ്രാന്‍ഖാന്‍ മൂന്നാമതും വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്

Web Desk |  
Published : Jul 13, 2016, 08:46 AM ISTUpdated : Oct 04, 2018, 07:50 PM IST
ഇമ്രാന്‍ഖാന്‍ മൂന്നാമതും വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്

Synopsis

ഇസ്ലാമാബാദ്: പാക് ക്രിക്കറ്റ് മുന്‍ നായകനും പാകിസ്ഥാനിലെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ തെഹ്രീകെ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ഖാന്‍ വീണ്ടും വിവാഹിതനാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. നേരത്തെ രണ്ടുതവണ വിവാഹം കഴിച്ചിട്ടുള്ള ഇമ്രാന്‍ഖാന്‍ രണ്ടുതവണയും വിവാഹമോചനം നേടിയിരുന്നു. അതിനിടെയാണ് ഇമ്രാന്‍ഖാന്റെ മൂന്നാം വിവാഹ വാര്‍ത്ത ചില പാകിസ്ഥാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇമ്രാന്‍ഖാന്റെ അടുത്ത സുഹൃത്തിന്റെ സഹോദരിയെയാണ് മൂന്നാമത് വിവാഹം ചെയ്യുന്നതെന്നാണ് സൂചന. മര്യാം എന്നാ എന്നാണ് വധുവിന്റെ പേര്. ഇവര്‍ ആദ്യ വിവാഹ ബന്ധം ഒഴിഞ്ഞതാണ്. അതേസമയം വിവാഹ വാര്‍ത്ത ഇമ്രാന്‍ ഖാന്‍ നിഷേധിച്ചിട്ടുണ്ട്. അതേസമയം ഇമ്രാന്‍ഖാന്റെ അടുത്ത സുഹൃത്തുക്കള്‍ വിവാഹ വാര്‍ത്ത രഹസ്യമായി സമ്മതിക്കുന്നുണ്ട്. വിവാഹം ഉടനുണ്ടാകുമെന്നാണ് സൂചന. മുന്‍ വിവാഹം പോലെ തീര്‍ത്തും സ്വകാര്യവും ലളിതവുമായ ചടങ്ങായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ബ്രിട്ടീഷ് സ്വദേശിനിയായ ജെമിമ ഗോള്‍ഡ്സ്‌മിത്തിനെയാണ് ഇമ്രാന്‍ഖാന്‍ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ടു മക്കളുണ്ട്. ബ്രിട്ടീഷ് ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തക റഹാം ഖാനെയാണ് ഇമ്രാന്‍ രണ്ടാമത് വിവാഹം ചെയ്‌തത്. ഈ ബന്ധം പത്തു മാസം മാത്രമെ നിലനിന്നുള്ളു. 2015 ഒക്‌ടോബറിലായിരുന്നു വിവാഹമോചനം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരമായി ദീപ്തി ശര്‍മ; പിന്തള്ളിയത് മേഘന്‍ ഷട്ടിനെ
അഞ്ചാം മത്സരത്തിലും ഇന്ത്യന്‍ കോട്ട ഭേദിക്കാനാകാതെ ലങ്കന്‍ വനിതകള്‍, പരമ്പര തൂത്തുവാരി വനിതകള്‍, ജയം 15 റണ്‍സിന്