ശ്രീജേഷ് വീണ്ടും ഇന്ത്യന്‍ നായകന്‍

Web Desk |  
Published : Apr 28, 2018, 11:57 AM ISTUpdated : Jun 08, 2018, 05:42 PM IST
ശ്രീജേഷ് വീണ്ടും ഇന്ത്യന്‍ നായകന്‍

Synopsis

ഡ്രെസ്സിംഗ് റൂമില്‍ ശ്രീജേഷിന് ലഭിക്കുന്ന ബഹുമാനം ആണ് തീരുമാനത്തിന് കാരണമെന്ന് ഹോക്കി ഇന്ത്യ വ്യക്തമാക്കി.

ദില്ലി: മലയാളി താരം പി ആര്‍ ശ്രീജേഷ് വീണ്ടും ഇന്ത്യന്‍ ഹോക്കി ടീം നായകന്‍. വര്‍ഷാവസാനം വരെ ശ്രീജേഷ് നായകനായി തുടരുമെന്ന് ഹോക്കി ഇന്ത്യ അറിയിച്ചു.

ഇതോടെ ഓഗസ്റ്റില്‍ ജക്കാര്‍ത്തയില്‍ തുടങ്ങുന്ന ഏഷ്യന്‍ ഗെയിംസിലും ശ്രീജേഷ് നായകനാകുമെന്ന് ഉറപ്പായി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മോശം പ്രകടനത്തിന്
പിന്നാലെയാണ് ശ്രീജേഷിനെ നായകനായി തിരിച്ചുവിളിച്ചത്. മന്‍പ്രീത് സിംഗായിരുന്നു ശ്രീജേഷിന്റെ പകരക്കാരനായി ഇന്ത്യയെ നയിച്ചത്.

ഡ്രെസ്സിംഗ് റൂമില്‍ ശ്രീജേഷിന് ലഭിക്കുന്ന ബഹുമാനം ആണ് തീരുമാനത്തിന് കാരണമെന്ന് ഹോക്കി ഇന്ത്യ വ്യക്തമാക്കി. 2016ലെ ചാമ്പ്യന്‍സ് ട്രോഫിയിലാണ് ശ്രീജേഷ് ആദ്യം ഇന്ത്യന്‍ നായകനായത്. അഭിമാന വെള്ളിയുമായി ഇന്ത്യ തിളങ്ങിയതോടെ ശ്രീജേഷ് ക്യാപ്റ്റന്‍ സ്ഥാനത്ത് തുടര്‍ന്നു. പിന്നീട് പരിക്കുമൂലം കുറച്ചുകാലം ഹോക്കിയില്‍ നിന്ന് ശ്രീജേഷ് വിട്ടുനിന്നു. ഇതിനുശേഷം ഈ വര്‍ഷം ജനുവരിയില്‍ ചതുര്‍രാഷ്‌ട്ര ടൂര്‍ണമെന്റിലൂടെയാണ് ശ്രീജേഷ് തിരിച്ചുവന്നത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യ മെഡലില്ലാതെ മടങ്ങിയതില്‍ ഹോക്കി ഇന്ത്യ നിരാശ പ്രകടിപ്പിച്ചിരുന്നു. മുതിര്‍ന്ന താരങ്ങളോട് ഇതുസംബന്ധിച്ച് ഹോക്കി ഇന്ത്യ വിശദീകരണം ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമം, വനിതാ ടീം ക്യാപ്റ്റനായി റാണി രാംപാല്‍ തന്നെ തുടരും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മുന്നില്‍ നിന്ന് നയിച്ച് സഞ്ജു, പുറത്താകാകെ 115; ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈക്ക് കൂറ്റന്‍ സ്‌കോര്‍
സഞ്ജു തിരിച്ചെത്തി, സെഞ്ചുറിയോടെ! ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി അതിവേഗ ശതകം, ഈ ഐപിഎല്ലില്‍ ആദ്യത്തേത്