ഹോക്കി ലോകകപ്പ്: കാനഡയെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ ക്വാര്‍ട്ടറില്‍

Published : Dec 08, 2018, 08:50 PM IST
ഹോക്കി ലോകകപ്പ്: കാനഡയെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ ക്വാര്‍ട്ടറില്‍

Synopsis

മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യയെ ഗോളടിക്കാന്‍ വിടാതിരുന്ന കാനഡയുടെ പ്രതിരോധം ഭേദിച്ച് നാലാം ക്വാര്‍ട്ടറില്‍ ഇന്ത്യ നാലു ഗോള്‍കള്‍ കൂടി കാനഡയുടെ പോസ്റ്റിലേക്ക് അടിച്ചുകയറ്റി.

ഭുബനേശ്വര്‍: ലോകകപ്പ് ഹോക്കിയില്‍ കാനഡയെ ഗോള്‍ മഴയില്‍ മുക്കി ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ക്വാര്‍ട്ടറിലെത്തി. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ആദ്യ ക്വാര്‍ട്ടറില്‍ ഹര്‍മന്‍പ്രീത് സിംഗിന്റെ ഗോളിലൂടെ മൂന്നിലെത്തിയ ഇന്ത്യയെ മൂന്നാം ക്വാര്‍ട്ടറില്‍ ജെയിംസ് വാലസിന്റെ ഗോളിലൂടെ കാനഡ സമനിലയില്‍ പിടിച്ചു.

മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യയെ ഗോളടിക്കാന്‍ വിടാതിരുന്ന കാനഡയുടെ പ്രതിരോധം ഭേദിച്ച് നാലാം ക്വാര്‍ട്ടറില്‍ ഇന്ത്യ നാലു ഗോള്‍കള്‍ കൂടി കാനഡയുടെ പോസ്റ്റിലേക്ക് അടിച്ചുകയറ്റി.

ചിങ്ക്ലെസനയിലൂടെ വീണ്ടും ലീഡെടുത്ത ഇന്ത്യക്കായി ലളിത് ഉപാധ്യായ്(രണ്ട് ഗോള്‍), അമിത് രോഹിദാസ് എന്നിവര്‍ കൂടി ലക്ഷ്യം കണ്ടതോടെ ജയം ആധികാരികമായി. നേരത്തെ ദക്ഷിണാഫ്രിക്കയെ 5-1ന് ബെല്‍ജിയം തോല്‍പ്പിച്ചിരുന്നതിനാല്‍ കാനഡക്കെതിരെ ജയം നേടിയാലും ഇന്ത്യക്ക് ക്വാര്‍ട്ടറിലെത്താമായിരുന്നു.

എന്നാല്‍ 5-1ന്റെ തകര്‍പ്പന്‍ ജയം തന്നെ സ്വന്തമാക്കിയതോടെ ബെല്‍ജിയത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി പൂള്‍ സിയില്‍ നിന്ന് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി തന്നെ ഇന്ത്യ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

PREV
click me!

Recommended Stories

പന്ത്രണ്ടാം വയസില്‍ ദുരനുഭവം, സ്വയംരക്ഷയ്‌ക്കായി ജൂഡോ, മുപ്പത്താറാം വയസില്‍ ഏഷ്യാഡ്‌ മെഡല്‍, പെണ്‍കരുത്തിന്റെ പര്യായമായി സുചിക
ഏഷ്യന്‍ ഗെയിംസ്: വനിതാ ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ 114 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍, കലാശപ്പോര് ശ്രീലങ്കയ്‌ക്കെതിരെ