നെല്‍സണ്‍ ഏകദിനം: കിവീസിന് കൂറ്റന്‍ സ്‌കോര്‍; ലങ്ക തകരുന്നു

Published : Jan 08, 2019, 09:32 AM IST
നെല്‍സണ്‍ ഏകദിനം: കിവീസിന് കൂറ്റന്‍ സ്‌കോര്‍; ലങ്ക തകരുന്നു

Synopsis

ന്യൂസിലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് 365 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങ് ആരംഭിച്ച ആതിഥേയര്‍ക്ക് റോസ് ടെയ്‌ലര്‍ (137), ഹെന്റി നിക്കോള്‍സ് എന്നിവരുടെ സെഞ്ചുറികളാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

നെല്‍സണ്‍: ന്യൂസിലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് 365 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങ് ആരംഭിച്ച ആതിഥേയര്‍ക്ക് റോസ് ടെയ്‌ലര്‍ (137), ഹെന്റി നിക്കോള്‍സ് എന്നിവരുടെ സെഞ്ചുറികളാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക 21 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തിട്ടുണ്ട്.  തിസാര പെരേര (9), കുശാല്‍ പെരേര (36) എന്നിവരാണ് ക്രീസില്‍.

നിരോഷന്‍ ഡിക്‌വെല്ല (46), ധനഞ്ജയ ഡി സില്‍വ (36), കുശാല്‍ മെന്‍ഡിസ് (0), ദസുന്‍ ഷനക (2) എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. ടിം സൗത്തി, ജയിംസ് നീഷാം, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 107ന് ഒന്ന് എന്ന നിലയില്‍ ശക്തമായ നിലയിലായിരുന്നു ലങ്ക. എന്നാല്‍ 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ കൂടി ലങ്കയ്ക്ക നഷ്ടമാവുകയായിരുന്നു. 

നേരത്തെ, മോശം തുടക്കമായിരുന്നു ന്യൂസിന്‍ഡിന് സ്‌കോര്‍ ബോര്‍ഡില്‍ 31 ആയപ്പോള്‍ തന്നെ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (2), കോളിന്‍ മണ്‍റോ (21) എന്നിവരെ ലസിത് മലിങ്ക മടക്കിയയച്ചു. പിന്നീട് ഒത്തുച്ചേര്‍ന്ന ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും (55) ടെയ്‌ലറും കിവീസിനെ മുന്നോട്ട് നയിച്ചു. ഇരുവരും 116 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ വില്യംസണെ പുറത്താക്കി ലക്ഷന്‍ സന്ദാകന്‍ ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടായിരുന്നു നിക്കോള്‍സിന്റെയും ടെയ്‌ലറുടെയും തകര്‍പ്പന്‍ കൂട്ടുക്കെട്ട്. ഇരുവരും 154 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ടെയ്‌ലറെ മലിങ്ക മടക്കിയപ്പോള്‍ നിക്കോള്‍സ് പുറത്താവാതെ നിന്നു. മലിങ്കയ്ക്ക് മൂന്ന് വിക്കറ്റുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അടിച്ചു തകര്‍ത്ത് രഘുവംശി, പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ആര്‍സിബിക്ക് കൊല്‍ക്കത്തക്കെതിരെ 193 റണ്‍സ് വിജയലക്ഷ്യം
ചെന്നൈക്ക് ഇനി അഗ്നിപരീക്ഷ; പ്ലേ ഓഫ് വിധി തീരുമാനിക്കുക ആ രണ്ട് പോരാട്ടങ്ങൾ, എതിരാളികളാകുന്നത് ഗുജറാത്തും ഹൈദരാബാദും