പാക്കിസ്ഥാനെതിരെ ലോകകപ്പ് മത്സരം: ശക്തമായ നിലപാടുമായി രവി ശാസ്ത്രി

Published : Feb 22, 2019, 03:21 PM ISTUpdated : Feb 22, 2019, 03:40 PM IST
പാക്കിസ്ഥാനെതിരെ ലോകകപ്പ് മത്സരം: ശക്തമായ നിലപാടുമായി രവി ശാസ്ത്രി

Synopsis

പാക്കിസ്ഥാനെതിരെ ഇന്ത്യ കളിക്കണമോ എന്ന ചര്‍ച്ചകള്‍ക്കിടെ രവി ശാസ്ത്രി പ്രതികരിച്ചിരിക്കുന്നു. ജൂണ്‍ 16ന് മാഞ്ചസ്റ്ററിലാണ് ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടം നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

മുംബൈ: ഏകദിന ലോകകപ്പില്‍ പാരമ്പര്യവൈരികളായ പാക്കിസ്ഥാനെതിരെ ഇന്ത്യ കളിക്കുമോ എന്ന ചര്‍ച്ച മുറുകുകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി നീണ്ട മൗനത്തിനൊടുവില്‍ പ്രതികരിച്ചിരിക്കുന്നു. ജൂണ്‍ 16ന് മാഞ്ചസ്റ്ററിലാണ് ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

'പാക്കിസ്ഥാനെതിരെ കളിക്കണോ എന്ന കാര്യം ബിസിസിഐക്കും കേന്ദ്ര സര്‍ക്കാരിനും വിട്ടിരിക്കുകയാണ്. ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി അറിയുന്നത് അവര്‍ക്കാണ്. അവര്‍ എന്ത് തീരുമാനമെടുക്കുന്നോ തങ്ങള്‍ അത് നടപ്പാക്കും. പാക്കിസ്ഥാനെതിരായ പ്രശ്‌നം സങ്കീര്‍ണമാണ്, ലോകകപ്പില്‍ കളിക്കേണ്ട ആവശ്യമില്ല എന്ന് സര്‍ക്കാര്‍ പറയുകയാണെങ്കില്‍ സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമായിരിക്കും താനെന്നും' രവി ശാസ്ത്രി മുംബൈ മിററിനോട് പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റൻ, ശ്രേയസ് അയ്യർ തിരിച്ചെത്തി, ഷമി പുറത്തുതന്നെ, ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ഇഷാന്‍ കിഷന് മുന്നില്‍ സഞ്ജു-രോഹൻ ഷോ, വെടിക്കെട്ട് സെഞ്ചുറി, വിജയ് ഹസാരെയില്‍ ജാര്‍ഖണ്ഡിനെ വീഴ്ത്തി കേരളം