ഗോളടിച്ച് കൂട്ടി ഇക്കാര്‍ഡി; ദേശീയ ടീമിലേക്ക് മത്സരം ശക്തം

web desk |  
Published : Mar 31, 2018, 08:43 PM ISTUpdated : Jun 08, 2018, 05:49 PM IST
ഗോളടിച്ച് കൂട്ടി ഇക്കാര്‍ഡി; ദേശീയ ടീമിലേക്ക് മത്സരം ശക്തം

Synopsis

മൗറോ ഇക്കാര്‍ഡിയുടെ ഡബിളില്‍ വെറോണയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

മിലാന്‍: സീരി എയില്‍ ഇന്റര്‍മിലാന്‍ നാലാം സ്ഥാനം നിലനിര്‍ത്തി. ഇന്ന് മൗറോ ഇക്കാര്‍ഡിയുടെ ഡബിളില്‍ വെറോണയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. മത്സരത്തിന്റെ 36ാം സെക്കന്‍ഡില്‍ തന്നെ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഗോള്‍ നേടി. അവസാന 20 വര്‍ഷത്തില്‍ ലീഗില്‍ ഇന്റര്‍ നേടുന്ന ഏറ്റവും വേഗതയുള്ള ഗോളാണ് ഇക്കാര്‍ഡി നേടിയ ഗോള്‍.

കഴിഞ്ഞ മത്സരത്തില്‍ സാംപ്‌ഡോറിയക്കെതിരേ നാല് ഗോളും ഇക്കാര്‍ഡി നേടിയിരുന്നു. പെരിസിചാണ് ഇന്ററിന്റെ മറ്റൊരു ഗോള്‍ നേടിയത്.  58 പോയിന്റാണ് അവര്‍ക്കുള്ളത്. ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിക്കാന്‍ ഇക്കാര്‍ഡിയുടെ ഈ ഗോളുകള്‍ സഹായകമാകും.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗാങ്ടോക്കിൽ പന്തുതട്ടി പ്രധാനമന്ത്രി; സിക്കിമിലെ യുവതാരങ്ങൾക്കൊപ്പം ഗോളടിച്ചു ഗോളടിപ്പിച്ചും നരേന്ദ്ര മോദി
ചെന്നൈയുടെ തോല്‍വിയിൽ ഫ്ലെമിംഗിനെ പരിഹസിച്ച ഡൽഹി കോച്ച് ഹേമാംഗ് ബദാനിയെ നിര്‍ത്തിപ്പൊരിച്ച് ശ്രീകാന്ത്