
നെയ്‍മറുടെ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി പിഎസ്ജി പരിശീലകന്‍ ഉനയ് എംറി. കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന സൂപ്പർതാരം നെയ്‍മർ ഉടൻ മടങ്ങിയെത്തുമെന്നാണ് പരിശീലകൻ പറയുന്നത്.
വലത് കാലിന് ഏറ്റ പരുക്കിനെ തുടര്‍ന്ന് നെയ്‍മര്‍ക്ക് ശസ്‍ത്രക്രിയ നടത്തിയിരുന്നു. തടർന്ന് പിഎസ്ജിയുടെ നാല് ക്ലബ്ബ് മത്സരങ്ങളും ബ്രസീലിന്റെ രണ്ട് സൗഹൃദ മത്സരങ്ങളും താരത്തിനു നഷ്‍ടമായിരുന്നു. പരുക്ക് ഭേദമാകാൻ മൂന്ന് മാസമെങ്കിലും വേണ്ടിവരുമെന്നായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ നെയ്‍മർ രണ്ടോ മൂന്നോ ആഴ്‍ചകൾക്കുള്ളിൽ കളിക്കളത്തിൽ മടങ്ങിയെത്തുമെന്നുമാണ് പിഎസ്‍ജി പരിശീലകൻ പറയുന്നത്. താൻ നെയ്‍മറുമായി ഫോണിൽ സംസാരിച്ചിരുന്നു. പരുക്കുകളിൽ നിന്ന് ഏകദേശം മോചിതനായതായി നെയ്‍മര്‍ അറിയിച്ചതായും പിഎസ്ജി പരിശീലകൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!