ഐസിസി റാങ്കിംഗ്: രോഹിത്തിനും ധവാനും കുല്‍ദീപിനും ഭുവനേശ്വറിനും നേട്ടം

Published : Nov 12, 2018, 05:01 PM ISTUpdated : Nov 12, 2018, 05:02 PM IST
ഐസിസി റാങ്കിംഗ്: രോഹിത്തിനും ധവാനും കുല്‍ദീപിനും ഭുവനേശ്വറിനും നേട്ടം

Synopsis

ഐസിസി ട്വന്റി-20 റാങ്കിംഗില്‍ ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് നേട്ടം. വിന്‍ഡീസിനെതിരായ പരമ്പരയിലെ മികവുറ്റ പ്രകടനത്തോടെ 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കുല്‍ദീപ് 23-ാം സ്ഥാനത്തെത്തി.

ദുബായ്: ഐസിസി ട്വന്റി-20 റാങ്കിംഗില്‍ ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് നേട്ടം. വിന്‍ഡീസിനെതിരായ പരമ്പരയിലെ മികവുറ്റ പ്രകടനത്തോടെ 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കുല്‍ദീപ് 23-ാം സ്ഥാനത്തെത്തി. ഭുവനേശ്വര്‍കുമാറാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ നേട്ടംകൊയ്ത മറ്റൊരു താരം. ഒമ്പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഭുവി പത്തൊമ്പതാം റാങ്കിലെത്തി. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ജസ്പ്രീത് ബൂമ്ര 21-ാം സ്ഥാനത്തെത്തി.

ബാറ്റ്സ്മാന്‍മാരില്‍ രോഹിത് ശര്‍മയും ശീഖര്‍ ധവാനും നേട്ടം കൊയ്തു. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രോഹിത് ഏഴാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ധവാന്‍ പതിനാറാം സ്ഥാനത്താണ്. ടീം റാങ്കിംഗില്‍ പാക്കിസ്ഥാന്‍ ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്.

പാക്കിസ്ഥാന്റെ ബാബര്‍ അസം തന്നെയാണ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാമത്. ആരോണ്‍ ഫിഞ്ച് രണ്ടാമതും കോളിന്‍ മണ്‍റോ മൂന്നാമതുമാണ്. ഇന്ത്യയുടെ ലോകേഷ് രാഹുല്‍ ആണ് നാലാം സ്ഥാനത്ത്. റഷീദ് ഖാന്‍ നേതൃത്വം നല്‍കുന്ന ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ യുസ്‌വേന്ദ്ര ചാഹല്‍ നാലാം സ്ഥാനത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍