അര്‍ജന്റീന ഇത്തവണ കോപ്പ അമേരിക്ക കിരീടം നേടുമെന്ന് ഐ എം വിജയന്‍

Web Desk |  
Published : Jun 25, 2016, 05:43 AM ISTUpdated : Oct 05, 2018, 12:53 AM IST
അര്‍ജന്റീന ഇത്തവണ കോപ്പ അമേരിക്ക കിരീടം നേടുമെന്ന് ഐ എം വിജയന്‍

Synopsis

23 വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പിച്ച് അര്‍ജന്റീന ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടം നേടുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഐഎം വിജയന്‍. വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് മെസിയുടെയും സംഘത്തിന്റേതെന്നും എന്നാല്‍ എതിരാളികളായ ചിലി ചില്ലറക്കാരല്ലെന്നും വിജയന്‍ പറഞ്ഞു.

താനുള്‍പ്പടെയുള്ള കോടിക്കണക്കിന് ആരാധകരെ ഇത്തവണ നീലപ്പട നിരാശരാക്കില്ലെന്നാണ് ഐ എം വിജയന്‍ ഉറച്ചു വിശ്വസിക്കുന്നത്. വിമര്‍ശകരുടെ വായടപ്പിച്ച് ശതാബ്ദി കോപ്പയില്‍ മെസി മുത്തമിടും. കോപ്പ അമേരിക്ക കലാശ പോരാട്ടത്തിന് കാത്തിരിക്കെയാണ് അര്‍ജന്റീനയുടെ കടുത്ത ആരാധകനായ മുന്‍ ഇന്ത്യന്‍താരം ഐ എം വിജയന്‍ മനസ്സ് തുറന്നത്.

മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത മെസിയെയാണ് ഇത്തവണ കോപ്പയില്‍ കണ്ടത്. മെസ്സിക്ക് നേതൃപാടവമില്ലെന്ന അഭിപ്രായം ഫുട്‌ബോള്‍ ഇതിഹാസം മറഡോണ ഫൈനലിന് ശേഷം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വിജയന്‍ പറഞ്ഞു. എതിരാളികളായ ചിലി ചില്ലറക്കാരല്ല. മത്സരം തീപാറും. ഫൈനല്‍ മത്സരത്തിലെ ഗോള്‍ നില എത്രയെന്ന് പ്രവചിക്കാമോയെന്ന ചോദ്യത്തിന് അര ഗോളിനെങ്കിലും അര്‍ജന്റീന ജയിച്ചാല്‍ മതിയെന്നാണ് ആഗ്രഹമെന്നായിരുന്നു ഐ എം വിജയന്റെ മറുപടി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഞാന്‍ അപമാനിതനായി'; പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെക്കാനുണ്ടായ കാരണം വ്യക്തമാക്കി ഗില്ലസ്പി
ഹെല്‍മറ്റില്‍ പലസ്തീന്‍ ലോഗോ; പുല്‍വാമയില്‍ യുവ ക്രിക്കറ്റിനെതിരെ അന്വേഷണം ആരംഭിച്ച് ജമ്മു കശ്മീല്‍ പൊലീസ്