
സിഡ്നി: ഇന്ത്യക്കെതിരെ ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ടീം ഗ്രൗണ്ടിലിറങ്ങുക വിന്‍റേജ് ലുക്കില്‍. 1986ല്‍ അലന്‍ ബോര്‍ഡറും സംഘവും അണിഞ്ഞ വിഖ്യാത ജഴ്‌സിയിലാണ് ടീം കളിക്കുക. നിലവിലെ ഏകദിന ടീമിലെ സീനിയര്‍ താരം പീറ്റര്‍ സിഡിലിന് ഒരു വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഓസീസ് അവസാനമായി ഈ കുപ്പായത്തില്‍ കളിച്ചത്.
പഴയ ജഴ്‌സിയില്‍ കളിക്കാനുള്ള അവസരം ലഭിച്ചത് അവിസ്മരണീയമാണ് എന്നാണ് പീറ്റര്‍ സിഡിലിന്‍റെ പ്രതികരണം. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിഡില്‍ ഏകദിന ടീമില്‍ മടങ്ങിയെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. സിഡ്‌നിയില്‍ ലങ്കയ്ക്കെതിരെ 2010 നവംബര്‍ അഞ്ചിനാണ് സിഡില്‍ അവസാനമായി ഏകദിനം കളിച്ചത്. ഏകദിന ടീമിലേക്ക് തിരിച്ചെത്താനാകും എന്ന് പ്രതീക്ഷിച്ചതല്ലെന്നും സിഡില്‍ പറഞ്ഞു.
മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം 12ന് സിഡ്‌നിയില്‍ നടക്കും. അഡ്‌ലെയ്‌ഡിലും(15) മെല്‍ബണിലും18) ആണ് രണ്ടും മൂന്നും ഏകദിനങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!