അച്‌രേക്കറിന് ആദരം; സിഡ്‌നിയില്‍ ഇന്ത്യ കളിക്കുന്നത് കറുത്ത ആം ബാന്‍ഡ് അണിഞ്ഞ്

By Web TeamFirst Published Jan 3, 2019, 10:58 AM IST
Highlights

സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യ കളിക്കുന്നത് കറുത്ത ആം ബാന്‍ഡ് അണിഞ്ഞ്. അന്തരിച്ച വിഖ്യാത പരിശീലകന്‍ രമാകാന്ത് അച്‌രേക്കറിന് ആദരമര്‍പ്പിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ ആം ബാന്‍ഡ് അണിഞ്ഞിരിക്കുന്നത്.

സിഡ്‌നി: സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യ കളിക്കുന്നത് കറുത്ത ആം ബാന്‍ഡ് അണിഞ്ഞ്. അന്തരിച്ച വിഖ്യാത പരിശീലകന്‍ രമാകാന്ത് അച്‌രേക്കറിന് ആദരമര്‍പ്പിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ ആം ബാന്‍ഡ് അണിഞ്ഞിരിക്കുന്നത്. ട്വിറ്ററിലൂടെ ബിസിസിഐയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള താരങ്ങളുടെ പരിശീലകനായിരുന്നു അച്‌രേക്കര്‍. 

As a mark of respect to the demise of Mr.Ramakant Achrekar, the team is wearing black arm bands today. pic.twitter.com/LUJXXE38qr

— BCCI (@BCCI)

സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍, വിവിഎസ് ലക്ഷ്‌മണ്‍, മുഹമ്മദ് കൈഫ് അടക്കമുള്ള മുന്‍ താരങ്ങള്‍ അച്‌രേക്കറിന്‍റെ വിടവാങ്ങളില്‍ അനുശോചിച്ചു. സ്‌കൂള്‍ പഠനകാലയളവില്‍ സച്ചിനിലെ പ്രതിഭയെ കണ്ടെത്തി രൂപപ്പെടുത്തിയ പരിശീലകനാണ് രമാകാന്ത് അച്‌രേക്കര്‍. 'സ്വര്‍ഗത്തിലെ ക്രിക്കറ്റ് അച്‌രേക്കര്‍ സറിന്‍റെ സാന്നിധ്യത്താല്‍ സമ്പന്നമായിരിക്കും. ശരിയായി കളിക്കാനും ജീവിക്കാനും പഠിപ്പിച്ച ഗുരുവാണ് അച്‌രേക്കറെന്നും' സച്ചിന്‍ ഓര്‍മ്മിച്ചു. 
 
മുംബൈയില്‍ ഇന്നലെയായിരുന്നു 86കാരനായ അച്‌രേക്കറിന്‍റെ അന്ത്യം. ദ്രോണാചര്യ പുരസ്‌കാരം 1990ല്‍ ലഭിച്ചിട്ടുണ്ട്. 2010ല്‍ പത്മശ്രീയും നല്‍കി രാജ്യം രമാകാന്ത് അച്‌രേക്കറിനെ ആദരിച്ചു. അജിത് അഗാക്കര്‍, സഞ്ജയ് ബംഗാര്‍, വിനോദ് കാബ്ലി, രമേശ് പവാര്‍ തുടങ്ങി ക്രിക്കറ്റില്‍ വലിയ ശിഷ്യസമ്പാദ്യമുണ്ട് രമാകാന്ത് അച്‌രേക്കറിന്. 
 

click me!