അഡ്‌ലെയ്‌ഡ് ടെസ്റ്റ്: ഇന്ത്യ ഭയക്കണം; ശക്തമായ ഇലവനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

Published : Dec 05, 2018, 10:37 AM ISTUpdated : Dec 05, 2018, 10:40 AM IST
അഡ്‌ലെയ്‌ഡ് ടെസ്റ്റ്: ഇന്ത്യ ഭയക്കണം; ശക്തമായ ഇലവനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

Synopsis

പുതുമുഖ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനെ ഉള്‍പ്പെടുത്തി ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള പതിനൊന്നംഗ ടീമിനെ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു...

അഡ്‌ലെയ്ഡ്: പുതുമുഖ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനെ ഉള്‍പ്പെടുത്തി ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള പതിനൊന്നംഗ ടീമിനെ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. ആരോണ്‍ ഫിഞ്ചിനൊപ്പമായിരിക്കും ഹാരിസ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. അഡ്‌ലെയ്‌ഡില്‍ നായകന്‍ ടിം പെയ്‌നാണ് ടീമിനെ പ്രഖ്യാപിച്ചത്.  

മൂന്നാം നമ്പറില്‍ ഉസ്‌മാന്‍ ഖവാജ ബാറ്റ് വീശും. ഫോമിലല്ലാത്ത ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് പകരം അഞ്ചാം നമ്പറില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിനെ ഉള്‍പ്പെടുത്തി. നാല് സ്‌പെഷലിസ്റ്റ് ബൗളര്‍മാരുമായാണ് ഓസ്‌ട്രേലിയ കളിക്കുക. പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിണ്‍സ് എന്നിവര്‍ക്കൊപ്പം സ്‌പിന്നര്‍ നഥാന്‍ ലിയോണും പന്തെറിയും.

ഓസ്‌ട്രേലിയ ഇലവന്‍

മാര്‍ക്കസ് ഹാരിസ്, ആരോണ്‍ ഫിഞ്ച്, ഉസ്‌മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ട്രവിസ് ഹെഡ്, ടിം പെയ്‌ന്‍, പാറ്റ് കമ്മിണ്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹെയ്‌സല്‍വുഡ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജുവിന്റെ മിന്നലടി കാലില്‍ കൊണ്ടു; ഗ്രൗണ്ടില്‍ നിലതെറ്റി വീണ് അംപയര്‍, ഓടിയെത്തി താരവും ഫിസിയോയും
കോലിയും രോഹിത്തും ഉള്‍പ്പെടുന്ന എലൈറ്റ് പട്ടികയില്‍ സഞ്ജു സാംസണ്‍; ടി20 8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആറാം താരം