
അഡ്‌ലെയ്‌ഡ്: കൗമാര വിസ്മയം പൃഥ്വി ഷായ്ക്ക് പരിക്കേറ്റത് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ താരത്തിന് അഡ്‌ലെയ്ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ കളിക്കാനാകില്ലെന്ന് ഉറപ്പായി. ഇതോടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയെ ഓപ്പണറാക്കണമെന്ന് ആവശ്യപ്പെടുകയാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍. കെ എല്‍ രാഹുലിനെ മറികടന്ന് രോഹിതിന് അവസരം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
എന്നാല്‍ ടെസ്റ്റില്‍ ഇതുവരെ രോഹിത് ഓപ്പണറായി ഇറങ്ങിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. പരിചയസമ്പന്നനായ മുരളി വിജയിക്കൊപ്പമാണ് രോഹിതിനെ ഓപ്പണറായി ആരാധകര്‍ പരിഗണിക്കുന്നത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഏഷ്യാകപ്പിലും വിന്‍ഡീസിനെതിരെയും രോഹിത് മികച്ച ഫോമിലായിരുന്നു. ഇത് രോഹിതിന് അനുകൂല ഘടകമാണ് എന്നാണ് ആരാധകപക്ഷം.
ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനെതിരായ സന്നാഹ മത്സരത്തില്‍ ക്യാച്ചെടുക്കുന്നതിനിടെയാണ് ഷായ്ക്ക് കണങ്കാലിന് പരിക്കേറ്റത്. പൃഥ്വി ഷായുടെ അഭാവത്തില്‍ മുരളി വിജയ്- കെ എല്‍ രാഹുല്‍ സഖ്യം ഓപ്പണ്‍ ചെയ്യുമെന്നാണ് പ്രതീക്ഷ. എന്നാല്‍ രാഹുലിന്‍റെ ഫോമാണ് രോഹിതിനെ തെരഞ്ഞെടുക്കാന്‍ ആരാധകരെ പ്രേരിപ്പിക്കുന്നത്. ഡിസംബര്‍ ആറിന് അഡ്‌ലെയ്ഡിലാണ് ആദ്യ ടെസ്റ്റ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!