
പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവിന്‍റെ പേസ് പോരാ എന്നായിരുന്നു ആരാധകരുടെ അഭിപ്രായം. മികച്ച പേസ് ലഭിക്കുന്ന പിച്ചില്‍ 140 കി.മീയില്‍ കുറവ് വേഗത്തിലാണ് ഉമേഷ് മിക്കപ്പോഴും പന്തെറിഞ്ഞത്. ധാരാളം റണ്‍സ് വഴങ്ങുകയും ചെയ്തു. എന്നാല്‍ ആരാധകരെ ഞെട്ടിച്ച് മണിക്കൂറില്‍ 150 കി.മീയിലേറെ വേഗത്തില്‍ ഉമേഷിന്‍റെ ഒരു പന്ത് ചീറിപ്പാഞ്ഞു.
ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സില്‍ 65-ാം ഓവറിലെ രണ്ടാം പന്തിലാണ് സ്‌പീഡോ മീറ്ററില്‍ 156.5 കി.മീ എന്ന് തെളിഞ്ഞത്. ഉസ്‌മാന്‍ ഖവാജയുടെ ഓഫ് സ്റ്റംപിന് പുറത്തുകൂടെ ചീറിപ്പായുകയായിരുന്നു ഉമേഷിന്‍റെ പന്ത് . എന്നാല്‍ പന്തിന്‍റെ കൃത്യമായ വേഗമാണോ സ്‌പീഡോ മീറ്ററില്‍ രേഖപ്പെടുത്തിയത് എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!