'ഇയാള്‍ ടെസ്റ്റ് ടീമിലിടം അര്‍ഹിക്കുന്നു'; പ്രിയതാരത്തിനായി വാദിച്ച് വാട്‌സണ്‍

Published : Dec 21, 2018, 05:00 PM ISTUpdated : Dec 21, 2018, 05:02 PM IST
'ഇയാള്‍ ടെസ്റ്റ് ടീമിലിടം അര്‍ഹിക്കുന്നു'; പ്രിയതാരത്തിനായി വാദിച്ച് വാട്‌സണ്‍

Synopsis

സ്റ്റോയിനിസിന് ഓസീസ് ടെസ്റ്റ് ടീമില്‍ അവസരം നല്‍കണമെന്ന് ഷെയ്‌ന്‍ വാട്‌സണ്‍. ചതുര്‍ദിന- ഏകദിന- ടി20 മത്സരങ്ങളില്‍ മികവ് പുലര്‍ത്തുന്ന ഓള്‍റൗണ്ടറാണ് സ്റ്റോയിനിസെന്ന് വാട്‌സണ്‍...

മെല്‍ബണ്‍: ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിന് ഓസീസ് ടെസ്റ്റ് ടീമില്‍ അവസരം നല്‍കണമെന്ന് വാദിച്ച് മുന്‍ താരം ഷെയ്‌ന്‍ വാട്‌സണ്‍. ഇരുപത്തിയൊമ്പതുകാരനായ സ്റ്റോയിനിസ് ഓസ്‌ട്രേലിയക്കായി 21 ഏകദിനങ്ങളും 17 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 

'ലോക ക്രിക്കറ്റിലെ തന്‍റെ പ്രിയ താരങ്ങളില്‍ ഒരാളാണ് സ്റ്റോയിനിസ്. ചതുര്‍ദിന- ഏകദിന- ടി20 മത്സരങ്ങളില്‍ മികവ് പുലര്‍ത്തുന്ന ഓള്‍റൗണ്ടറാണ് അദേഹം. മികച്ച പവര്‍ ഹിറ്റര്‍ കൂടിയാണ്. സ്റ്റോയിനിസിന് ടെസ്റ്റ് ക്ഷണം ലഭിക്കുമെന്നുറപ്പാണ്. ഓസ്‌ട്രേലിയക്കായി ടെസ്റ്റ് കളിക്കാന്‍ താരത്തിന് അവസരം നല്‍കിയില്ലെങ്കില്‍ അത് അത്ഭുതമായിരിക്കുമെന്നും' വാട്‌സണ്‍ പറഞ്ഞു.

ബിഗ്ബാഷ് ലീഗില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ നയിക്കുന്ന മെല്‍ബണ്‍ സ്റ്റാര്‍സിനായി കളിക്കുകയാണ് മാര്‍ക്കസ് സ്റ്റോയിനിസിപ്പോള്‍. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ശിവം ദുബെയേക്കാള്‍ 8 വയസ് കൂടുതല്‍, മതമില്ലാത്ത പ്രണയം; ലോകകപ്പ് നേട്ടത്തിന് പിന്നാലെ ചര്‍ച്ചയായി ദുബെയുടെ പ്രണയകഥ
ടീം ഇന്ത്യയില്‍ ഇനി സഞ്ജുവിന്‍റെ കാലം, ഐപിഎല്‍ കഴിഞ്ഞാലും വിശ്രമമില്ല; വരാനിരിക്കുന്നത് മത്സരങ്ങളുടെ പെരുമഴ