
അഡ്‌ലെയ്‌ഡ്: ടെസ്റ്റ് പരമ്പരക്ക് മുന്‍പ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് മുന്നറിയിപ്പുമായി ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌ന്‍. സ്റ്റാര്‍ക്കും കമ്മിണ്‍സും ഹെയ്‌സല്‍വുഡും അണിനിരക്കുന്ന ഓസീസ് പേസ് നിര കഴിവുറ്റതാണെന്നും അവര്‍ പ്രതിഭ പുറത്തെടുത്താല്‍ കോലിയെ അനായാസം തളയ്ക്കുമെന്നും പെയ്ന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികാരത്തിന് അടിമപ്പെടാതെ കളിയില്‍ മാത്രം ശ്രദ്ധിച്ച് കോലിയെ മെരുക്കണമെന്നാണ് ഓസീസ് ബൗളര്‍മാരോട് നായകന്‍ പറയുന്നത്.
എല്ലാ മത്സരങ്ങള്‍ക്ക് മുന്‍പും എതിര്‍ താരങ്ങള്‍ക്ക് കൈ കൊടുക്കും. സ്പോര്‍ട്‌സ്മാന്‍ഷിപ്പ് നിലനിര്‍ത്താന്‍ വേണ്ടിമാത്രമാണ് ഇത് ചെയ്യുന്നത്. എന്നാല്‍ വൈകാരിക പോരാട്ടത്തില്‍ ഒരു വിട്ടുവീഴ്‌ച്ചയ്ക്കുമില്ല. കൈ കൊടുക്കുന്നതുകൊണ്ട് തങ്ങളാണ് ലോകത്തെ ഹൃദ്യമായ ടീം എന്ന് ആരും സങ്കല്‍പ്പിക്കേണ്ടതില്ലെന്നും ഓസീസ് നായകന്‍ പറഞ്ഞു. ഓസീസ് താരങ്ങളുടെ പരുഷമായ പെരുമാറ്റത്തെ മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെയിന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
വിരാട് കോലി മികച്ച ഫോമിലാണ് എന്നതാണ് ഓസീസിനെ ആശങ്കപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ട് തവണ പര്യടനം നടത്തിയപ്പോള്‍ അഞ്ച് സെഞ്ചുറികള്‍ കോലി അടിച്ചെടുത്തിരുന്നു. ഡിസംബര്‍ ആറിന് അഡ്‌ലെയ്ഡിലാണ് നാല് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!