ഇന്ത്യ 12 അംഗ ടീമിനെ പ്രഖ്യാപിച്ചു; സൂപ്പര്‍ താരം കളിക്കുന്ന കാര്യം സംശയത്തില്‍

Published : Dec 05, 2018, 11:24 AM ISTUpdated : Dec 06, 2018, 06:01 AM IST
ഇന്ത്യ 12 അംഗ ടീമിനെ പ്രഖ്യാപിച്ചു; സൂപ്പര്‍ താരം കളിക്കുന്ന കാര്യം സംശയത്തില്‍

Synopsis

അഡ്‌ലെയ്‌ഡില്‍ നായകന്‍ വിരാട് കോലിയാണ് ടീമിനെ പ്രഖ്യാപിച്ചത്. കെ എല്‍ രാഹുലും മുരളി വിജയിയും ഇന്നിംഗ്സ് ഓപ്പണര്‍ ചെയ്യും...

അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിനുള്ള അന്തിമ ഇലവനെ മത്സരത്തിന് തൊട്ടുമുന്‍പ് മാത്രമേ അറിയിക്കുവെങ്കിലും 12 അംഗ ടീമിനെ നേരത്തെ പ്രഖ്യാപിച്ച് ഇന്ത്യ. അഡ്‌ലെയ്‌ഡില്‍ നായകന്‍ വിരാട് കോലിയാണ് ടീമിനെ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ്മ, ഹനുമാ വിഹാരി എന്നിവരില്‍ ഒരാള്‍ അവസാന 11ല്‍ നിന്ന് പുറത്താകാനാണ് സാധ്യത.

പരുക്കേറ്റ പൃഥ്വി ഷായുടെ അഭാവത്തില്‍ കെ എല്‍ രാഹുലും മുരളി വിജയിയും ഇന്നിംഗ്സ് ഓപ്പണര്‍ ചെയ്യും. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പൂജാരയും നാലാം നമ്പറില്‍ വിരാട് കോലിയും അഞ്ചാമനായി അജിങ്ക്യ രഹാനെയും സ്ഥാനമുറപ്പിക്കുമ്പോള്‍ ആറാം നമ്പറിലേക്കാണ് രോഹിത്- ഹനുമാ പോരാട്ടം നടക്കുന്നത്. ഏഴാം നമ്പറില്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്ത് ബാറ്റേന്തും.  

ഏക സ്‌പിന്നര്‍ അശ്വിനും പേസര്‍മാരായ മുഹമ്മദ് ഷമി, ജസ്‌പ്രീത് ബൂംമ്ര, ഇശാന്ത് ശര്‍മ്മ എന്നിവരുമാണ് ബൗളിംഗ് നയിക്കുക. എന്നാല്‍ അഞ്ചാം ബൗളറെ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ ടീം തീരുമാനിച്ചാല്‍ രോഹിതിനെ മറികടന്ന് ഓഫ് സ്‌പിന്നര്‍ കൂടിയായ വിഹാരി ടീമിലെത്തും. ഇംഗ്ലണ്ടില്‍ ഓവല്‍ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ 56 റണ്‍സും 37 റണ്‍സിന് മൂന്ന് വിക്കറ്റും വിഹാരി വീഴ്‌ത്തിയിരുന്നു.

ഇന്ത്യന്‍ ടീം
കെ എല്‍ രാഹുല്‍, മുരളി വിജയി, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, ഹനുമാ വിഹാരി, റിഷഭ് പന്ത്, രവിചന്ദ്ര അശ്വിന്‍, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബൂംമ്ര, ഇശാന്ത് ശര്‍മ്മ
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അണ്ടര്‍ 19 ഏഷ്യാ കപ്പ്: സെമി ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 139 റണ്‍സ് വിജയലക്ഷ്യം
അണ്ടര്‍-19 വനിതാ ഏകദിന ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് വീണ്ടും തോല്‍വി, ആന്ധ്രയുടെ വിജയം എട്ട് വിക്കറ്റിന്