ഹാന്‍ഡ്‌സ്‌കോമ്പ് മനുഷ്യനോ പക്ഷിയോ; ഈ ഇരപിടിയന്‍ ക്യാച്ച് കാണുക- വീഡിയോ

By Web TeamFirst Published Dec 18, 2018, 10:41 AM IST
Highlights

റിഷഭ് പന്തിനെയാണ് ഹാന്‍ഡ്‌സ്‌കോമ്പ്  മിന്നും ക്യാച്ചില്‍ പവലിയനിലേക്ക് മടക്കിയത്. പുറത്താകുമ്പോള്‍ 61 പന്തില്‍ 30 റണ്‍സായിരുന്നു പന്ത് എടുത്തിരുന്നത്. ക്യാച്ച് കാണാം...

പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റില്‍ വിരാട് കോലിയെ പുറത്താക്കാനുള്ള ക്യാച്ചെടുത്ത് വിവാദ നായകനായിരുന്നു ഓസീസ് താരം പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്. വിരാട് കോലിയെ സ്ലിപ്പില്‍ പിടികൂടിയപ്പോള്‍ പന്ത് നിലംതൊട്ടോ എന്നതാണ് വിവാദത്തിന് വഴിതുറന്നത്. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ സംശയമേതുമില്ലാതെ ഒരു പറക്കും ക്യാച്ചെടുത്തു ഹാന്‍ഡ്‌സ്‌കോമ്പ്.

ഇന്ത്യ കൂട്ടത്തകര്‍ച്ചയെ നേരിടുമ്പോള്‍ പ്രതീക്ഷയേകി ബാറ്റ് വീശിയിരുന്ന റിഷഭ് പന്തിനെയാണ് ഹാന്‍ഡ്‌സ്‌കോമ്പ്  മിന്നും ക്യാച്ചില്‍ പവലിയനിലേക്ക് മടക്കിയത്. സ്‌പിന്നര്‍ നഥാന്‍ ലിയോണിന്‍റെ പന്തിലായിരുന്നു വിക്കറ്റ്. പുറത്താകുമ്പോള്‍ 61 പന്തില്‍ 30 റണ്‍സായിരുന്നു പന്ത് എടുത്തിരുന്നത്. 

'YOU BEAUTY!' A blinder from Peter Handscomb this morning! | pic.twitter.com/EAtOTAAyrR

— cricket.com.au (@cricketcomau)

മത്സരത്തില്‍ 146 റണ്‍സിന് ദയനീയമായി ഇന്ത്യ പരാജയപ്പെട്ടു. നഥാന്‍ ലിയോണ്‍ ആണ് മാന്‍ ഓഫ് ദ് മാച്ച്. 

click me!