
മെല്‍ബണ്‍: മെല്‍ബണ്‍ ടെസ്റ്റില്‍ നാലാം ദിനം ഓസീസ് നായകന്‍ ടിം പെയ്‌നിനെ വാക്കുകള്‍കൊണ്ട് വിറപ്പിച്ചു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ഇതേദിനം നേഥാന്‍ ലിയോണും പന്തിന്‍റെ വാക്കുകളുടെ ചൂടറിഞ്ഞു. 80-ാം ഓവറില്‍ ജഡേജ പന്തെറിയുമ്പോഴായിരുന്നു ലിയോണിന് പന്തിന്‍റെ ഉഗ്രന്‍ പ്രഹരം.
ലിയോണ്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ "നാളെ ഇങ്ങോട്ട് വരേണ്ടതില്ല" എന്നായിരുന്നു പന്തിന്‍റെ കമന്‍റ്. എന്നാല്‍ താന്‍ പറയുന്നത് എന്താണെന്ന് മനസിലാകുന്നില്ല എന്നായിരുന്നു ലിയോണിന്‍റെ മറുപടി. ഈ സംഭാഷണത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറിലായിക്കഴിഞ്ഞു.
പെയ്‌നിന് ചുട്ട മറുപടി കൊടുത്ത് പന്ത് നേരത്തെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ''താല്‍കാലിക ക്യാപ്റ്റനെ കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ..? '' എന്ന് ചോദിച്ചാണ് പന്ത് തുടങ്ങിയത്. ''നമുക്കിന്നൊരു സ്‌പെഷ്യല്‍ കേസുണ്ട്. ഇത് ഇദ്ദേഹത്തിന്റെ സ്‌പെഷ്യല്‍ ഇന്നിങ്‌സാണ്. ക്യാപ്റ്റന്റെ ഉത്തരവാദിത്തമൊന്നും ഇയാള്‍ക്കില്ല. എല്ലായ്‌പ്പോഴും ഒളിച്ചോടുന്ന പ്രകൃതമാണ് ഇയാളുടേത്.'' എന്നായിരുന്നു പന്തിന്‍റെ തകര്‍പ്പന്‍ കമന്‍റ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!