
ലണ്ടന്‍: ലോര്‍ഡ്‌സ് ടെസ്റ്റില്‍ മഴയില്‍ കുതിര്‍ന്ന നാലാം ദിനം ഗ്രൗണ്ട് സ്റ്റാഫുകളെ സഹായിച്ച് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പിന്നാലെ അര്‍ജുനെ പ്രശംസിച്ച് നിരവധി പേര് രംഗത്തെത്തി. എന്നാല്‍ ഇംഗ്ലീഷ് വനിതാ ക്രിക്കറ്റര്‍ ഡാനിയേല വ്യാറ്റ് അര്‍ജുനെ സ്‌നേഹപൂര്‍വ്വം ട്രോളുകയാണ് ഈ അവസരത്തില്‍ ചെയ്തത്.
മഴയില്‍ കുതിര്‍ന്ന ലോര്‍ഡ്‌സ് മൈതാനിയുടെ ചിത്രത്തിനൊപ്പം ' അര്‍ജുനെ, ജോലിയെടുക്കൂ' എന്നായിരുന്നു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഡാനിയേല കുറിച്ചത്. നേരത്തെ പരമ്പരയ്ക്കിടെ ഡാനിയേലക്കൊപ്പമുള്ള ചിത്രം അര്‍ജുന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇന്ത്യ നായകന്‍ വിരാട് കോലിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി നേരത്തെ ശ്രദ്ധേയമായ താരമാണ് വ്യാറ്റ്.
ലോര്‍ഡ്‌സില്‍ എംസിസി യംഗ് ക്രിക്കറ്റേര്‍സിനൊപ്പം പരിശീലനം നടത്തുകയാണ് അര്‍ജുന്‍. ലോര്‍ഡ്‌സ് മൈതാനിക്ക് പുറത്ത് റേഡിയോ വിറ്റും അര്‍ജുന്‍ ശ്രദ്ധേയമായിരുന്നു. ഹര്‍ഭജന്‍ സിംഗാണ് അര്‍ജുന്‍ റേഡിയോ വില്‍ക്കുന്നതിന്‍റെ ചിത്രം പങ്കുവെച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!