
ഹാംഷൈര്‍: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിനുള്ള 14 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോണി ബെയര്‍സ്റ്റോയെ നിലനിര്‍ത്തിയപ്പോള്‍ ജെയിംസ് വിന്‍സ് തിരിച്ചെത്തി. ട്രെന്‍റ് ബ്രിഡ്ജില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെയാണ് ബെയര്‍സ്റ്റോയുടെ വിരലിന് പരിക്കേറ്റത്.
കഴിഞ്ഞ ഏപ്രിലില്‍ ന്യൂസിലന്‍ഡിനെതിരെ ക്രൈസ്റ്റ് ചര്‍ച്ചിലായിരുന്നു വിന്‍സ് അവസാനമായി കളിച്ചത്. കൗണ്ടിയിലെ മികച്ച പ്രകടനമാണ് 27കാരനായ വിന്‍സിന്‍റെ മടങ്ങിവരവിന് കാരണമായത്. കൗണ്ടയില്‍ 56.46 ശരാശരിയില്‍ 847 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. പരമ്പരയില്‍ 2-1ന് മുന്നില്‍ നില്‍ക്കുകയാണ് ഇംഗ്ലണ്ട്. ഓഗസ്റ്റ് 30 മുതലാണ് നാലാം ടെസ്റ്റ്.
ഇംഗ്ലണ്ട് ടീം
ജോ റൂട്ട്, മൊയിന്‍ അലി, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോണി ബെയര്‍സ്റ്റോ, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോസ് ബട്ട്‌ലര്‍, അലിസ്റ്റര്‍ കുക്ക്, സാം കുരാന്‍, കീറ്റന്‍ ജെന്നിംഗ്സ്, ഓലി പോപ്, ആദില്‍ റഷീദ്, ബെന്‍ സ്റ്റോക്‌സ്, ജെയിംസ് വിന്‍സ്, ക്രിസ് വോക്‌സ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!