ലോര്‍‌ഡ്‌സില്‍ വിക്കറ്റ് വേട്ടയില്‍ ആന്‍ഡേഴ്‌സണ് സെഞ്ചുറി!

Published : Aug 12, 2018, 05:04 PM ISTUpdated : Sep 10, 2018, 01:29 AM IST
ലോര്‍‌ഡ്‌സില്‍ വിക്കറ്റ് വേട്ടയില്‍ ആന്‍ഡേഴ്‌സണ് സെഞ്ചുറി!

Synopsis

ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ 100 വിക്കറ്റ് തികച്ച ആദ്യ താരമായി ജെയിംസ് ആന്‍ഡേഴ്‌സണ്‍. മുരളി വിജയിയെ പുറത്താക്കി ആന്‍ഡേഴ്‌സണ്‍ മറ്റ് ചില റെക്കോര്‍ഡുകളും സ്വന്തമാക്കി.

ലണ്ടന്‍: ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ചരിത്ര നേട്ടവുമായി ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്സ‌ണ്‍. രണ്ടാം ഇന്നിംഗ്സില്‍ അക്കൗണ്ട് തുറക്കും മുന്‍പ് മുരളി വിജയിയെ പുറത്താക്കി ആന്‍ഡേഴ്‌സണ്‍ ക്രിക്കറ്റിന്‍റെ തറവാടുമുറ്റത്ത് 100 ടെസ്റ്റ് വിക്കറ്റ് തികച്ചു. ആന്‍ഡേഴ്സണിന്‍റെ 550-ാം ടെസ്റ്റ് വിക്കറ്റ് കൂടിയാണിത്.  മുരളി വിജയിയെ കൂടുതല്‍ തവണ പുറത്താക്കിയ ബൗളറെന്ന നേട്ടവും ഇംഗ്ലീഷ് പേസര്‍ സ്വന്തമാക്കി. ടെസ്റ്റില്‍ ഏഴാം തവണയാണ് വിജയിയെ ആന്‍ഡേഴ്‌സണ്‍ പുറത്താക്കുന്നത്. 

ഓപ്പണറെ പുറത്താക്കുന്നതില്‍ ആന്‍ഡേഴ്‌സണ്‍ 150 വിക്കറ്റ് തികച്ചു എന്ന സവിശേഷതയുമുണ്ട്. ഒരു വേദിയില്‍ കൂടുതല്‍ പേരെ പുറത്താക്കിയതില്‍ ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരനാണ് ആദ്യ മൂന്ന് സ്ഥാനവും‍. എന്നാല്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം പിടിച്ച ഏക പേസര്‍ ആന്‍ഡേഴ്‌സനാണ്. ശ്രീലങ്കയിലെ സിംഹള സ്‌പോര്‍ട്‌സ് ക്ലബ് മൈതാനിയില്‍ 166 വിക്കറ്റും കാന്‍ഡിയില്‍ 117 വിക്കറ്റും ഗാളില്‍ 111 വിക്കറ്റും മുരളി വീഴ്‌ത്തി. ഗോളില്‍ 99 വിക്കറ്റ് തികച്ച രംഗണാ ഹെറാത്താണ് ആന്‍ഡേഴ്‌സണ് പിന്നില്‍.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗ്രീന്‍ഫീല്‍ഡില്‍ ഷെഫാലിയുടെ വെടിക്കെട്ട്, എട്ട് വിക്കറ്റ് ജയം; ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്
സ്മൃതി മന്ദാന മടങ്ങി, ഷെഫാലിക്ക് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം