ടെസ്റ്റില്‍ ചരിത്രമെഴുതി ജെയിംസ് ആന്‍ഡേഴ്‌സണ്‍

Published : Aug 10, 2018, 10:35 PM ISTUpdated : Aug 10, 2018, 10:40 PM IST
ടെസ്റ്റില്‍ ചരിത്രമെഴുതി ജെയിംസ് ആന്‍ഡേഴ്‌സണ്‍

Synopsis

ഹോം ടെസ്റ്റുകളില്‍ 350 വിക്കറ്റ് തികച്ച മൂന്നാം താരമായി ആന്‍ഡേഴ്‌സണ്‍. മുത്തയ്യയും കുംബ്ലെയുമാണ് മറ്റ് രണ്ട് പേര്‍...

ലണ്ടന്‍: ലോഡ്‌സ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരെ പുറത്താക്കിയ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണിന് അപൂര്‍വ്വ നേട്ടം. ഹോം ടെസ്റ്റുകളില്‍ 350 വിക്കറ്റ് തികച്ച മൂന്നാം താരവും ആദ്യ പേസറുമായി ആന്‍ഡേഴ്‌സണ്‍. അക്കൗണ്ട് തുറക്കും മുന്‍പ് മുരളി വിജയിയെ പുറത്താക്കിയ ജെയിംസ് എട്ട് റണ്‍സെടുത്ത കെ.എല്‍ രാഹുലിനെയും മടക്കിയിരുന്നു. 

ഇംഗ്ലണ്ടില്‍ 80 ടെസ്റ്റുകളില്‍ 350 വിക്കറ്റാണ് ആന്‍ഡേഴ്സണിന്‍റെ പേരിലുള്ളത്. കെ.എല്‍ രാഹുലിന്‍റെ വിക്കറ്റോടെയാണ് താരം 350 തികച്ചത്. 73 ഹോം മത്സരത്തില്‍ നിന്ന് 493 വിക്കറ്റ് കൊയ്‌ത ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഇക്കാര്യത്തില്‍ മുന്നില്‍. ഇന്ത്യയില്‍ 63 ടെസ്റ്റുകളില്‍ 350 വിക്കറ്റ് വീഴ്‌ത്തിയ സ്‌പിന്നര്‍ അനില്‍ കുംബ്ലെയാണ് രണ്ടാമത്. മൂവര്‍ക്കും പിന്നിലുള്ള വോണിന്‍റെ സമ്പാദ്യം 69 ടെസ്റ്റില്‍ 319 വിക്കറ്റ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ധാക്ക ക്യാപിറ്റല്‍സ് പരിശീലകന്‍ മഹ്ബൂബ് അലി സാക്കിക്ക് ദാരുണാന്ത്യം; സംഭവം ബിപിഎല്‍ മത്സരത്തിന് തൊട്ടുമുമ്പ്
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം ഒരുങ്ങുന്നു