ആന്‍ഡേഴ്‌സണെ അടിച്ചോടിക്കാന്‍ ചെയ്യേണ്ടത്; രാഹുലിന് ഉപദേശവുമായി വോണ്‍

Published : Aug 30, 2018, 03:03 PM ISTUpdated : Sep 10, 2018, 02:05 AM IST
ആന്‍ഡേഴ്‌സണെ അടിച്ചോടിക്കാന്‍ ചെയ്യേണ്ടത്; രാഹുലിന് ഉപദേശവുമായി വോണ്‍

Synopsis

ജെയിംസ് ആന്‍ഡേഴ്‌സണെ നേരിടാന്‍ കെ.എല്‍ രാഹുലിന് വോണിന്‍റെ ഉപദേശം

ലണ്ടന്‍: ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനത്തില്‍ ബാറ്റ്സ്‌മാന്‍ കെ.എല്‍ രാഹുലിന് ഇതുവരെ ഫോം കണ്ടെത്താനായിട്ടില്ല. ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് രാഹുലിന്‍റെ പ്രധാന വഴിമുടക്കികളിലൊരാള്‍. ലോര്‍ഡ്‌സ് ടെസ്റ്റില്‍ രണ്ടിന്നിംഗ്സിലും ജിമ്മിക്ക് മുന്‍പില്‍ രാഹുലിന് കാലിടറി. എന്നാല്‍ ആന്‍ഡേഴ്‌സണിനെ നേരിടാന്‍ രാഹുലിന് ഉപദേശം നല്‍കുകയാണ് ഓസീസ് സ്‌പിന്‍ ഇതിഹാസം ഷെയ്‌ന്‍ വോണ്‍. 

ലൈനും ലെങ്തും സ്വിങും കൊണ്ട് വിറപ്പിക്കുന്ന ആന്‍ഡേഴ്‌സണെതിരെ രാഹുല്‍ ആക്രമിച്ച് കളിക്കണമെന്ന് വോണ്‍ പറയുന്നു. 'താന്‍ ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിരുന്നെങ്കില്‍ രാഹുലിനോട് ജിമ്മിയെ കടന്നാക്രമിക്കാന്‍ പറയുമായിരുന്നു. ഇംഗ്ലീഷ് സാഹചര്യത്തില്‍ ആന്‍ഡേഴ്‌സണ്‍ അപകടകാരിയാണ്. ജിമ്മിയെ നേരിടുക അനായാസമാവില്ല. അതിനാല്‍ കൂടുതല്‍ ആക്രമണോത്സുകത കാട്ടുക മാത്രമാണ് പ്രതിവിധി'- വോണ്‍ പറയുന്നു. പരമ്പരയില്‍ ഇതുവരെ 15.67 ശരാശരിയില്‍ 94 റണ്‍സ് മാത്രമാണ് രാഹുലിന് നേടാനായത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജയിക്കാന്‍ 18 പന്തില്‍ 11 റണ്‍സ്, 48ഉം 50ഉം ഓവറുകള്‍ മെയ്ഡിനെറിഞ്ഞ് ഞെട്ടിച്ച് മഹാരാഷ്ട്ര പേസര്‍, ഗോവക്ക് നാടകീയ തോല്‍വി
രോഹിത്തിനെ 'ക്യാപ്റ്റൻ' എന്ന് വിശേഷിപ്പിച്ച് ജയ് ഷാ, നാക്കുപിഴയല്ല, വ്യക്തമായ കാരണമുണ്ടെന്ന് ഐസിസി ചെയർമാൻ