
ട്രെന്‍റ് ബ്രിഡ്‌ജ്: ടെസ്റ്റ് കരിയറിലെ 23-ാം സെഞ്ചുറി നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഇംഗ്ലണ്ടില്‍ മറ്റൊരു റെക്കോര്‍ഡ്. ഇംഗ്ലണ്ടിലെ ഒരു പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ നായകന്‍ നേട്ടം കോലി സ്വന്തമാക്കി. മൂന്ന് ടെസ്റ്റില്‍ നിന്ന് 444 റണ്‍സാണ് കോലി നേടിയിരിക്കുന്നത്. ഇന്ത്യയുടെ ഇതിഹാസ നായകന്‍മാരായ മുഹമ്മദ് അസറുദീന്‍(426), സൗരവ് ഗാംഗുലി(351), എംഎസ് ധോണി(349) എന്നിവരാണ് കോലിയുടെ റണ്‍ദാഹത്തിന് മുന്നില്‍ വഴിമാറിയത്.
നോട്ടിംഗ്‌ഹാം ടെസ്റ്റില്‍ രണ്ടാം ഇന്നിഗ്സിലെ തകര്‍പ്പന്‍ സെഞ്ചുറിയാണ്(103) കോലിക്ക് ഈ നേട്ടം സമ്മാനിച്ചത്. പരമ്പരയില്‍ താരത്തിന്‍റെ രണ്ടാം സെഞ്ചുറിയാണിത്. കോലിക്കരുത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യമാണ് മുന്നോട്ടുവെച്ചത്. ആദ്യ ഇന്നിംഗ്സില്‍ തലനാരിഴയ്ക്ക് കോലിക്ക് സെഞ്ചുറി(97) നഷ്ടമായിരുന്നു. പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ അവശേഷിക്കേ കോലി റണ്‍സമ്പാദ്യത്തില്‍ വന്‍ കുതിപ്പ് നടത്തിയേക്കാം. ഇംഗ്ലണ്ടില്‍ കാലിടറുന്നവന്‍ എന്ന പഴി മാറ്റാനും ഇന്ത്യന്‍ നായകനായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!