നാലാം ടെസ്റ്റ് ഇന്നുമുതല്‍; വിജയിച്ചാല്‍ ഇന്ത്യയ്ക്ക് ഒപ്പമെത്താം

Published : Aug 30, 2018, 09:18 AM ISTUpdated : Sep 10, 2018, 05:13 AM IST
നാലാം ടെസ്റ്റ് ഇന്നുമുതല്‍; വിജയിച്ചാല്‍ ഇന്ത്യയ്ക്ക് ഒപ്പമെത്താം

Synopsis

ജയിച്ചാല്‍ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കും എന്നതിനാല്‍ മത്സരം കടുത്തതാകും. ഇന്ത്യന്‍ ടീമില്‍ ജഡേജ കളിക്കാന്‍ സാധ്യത. 

സതാംപ്‌ടണ്‍: ഇന്ത്യ- ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് സതാംപ്ടണിൽ തുടക്കമാവും. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. നാലാം ടെസ്റ്റ് ജയിച്ച് പരമ്പരയിൽ ഒപ്പമെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം സതാംപ്ടണിൽ ജയിച്ചാൽ ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാം. അതിനാല്‍ അതിനിര്‍ണായകമാണ് ഇരുടീമിനും മത്സരം.

റോസ്ബൗൾ സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാമത്തെ ടെസ്റ്റാണിത്. ആർ അശ്വിൻ പരിക്കിൽ നിന്ന് മോചിതനായത് ഇന്ത്യക്ക് ആശ്വാസമാണ്. പിച്ച് സ്പിന്നിനെ തുണയ്ക്കുന്നതിനാൽ മുഹമ്മദ് ഷമിക്ക് പകരം ഇന്ത്യ രവീന്ദ്ര ജഡേജയെ കളിപ്പിക്കുമെന്നാണ് സൂചന. ഇംഗ്ലണ്ട് ടീമിൽ രണ്ട് മാറ്റമുണ്ടാവുമെന്ന് ക്യാപ്റ്റൻ ജോ റൂട്ട് വ്യക്തമാക്കി. മൊയീന്‍ അലി, സാം കുറാന്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവന്‍റെ കണ്ണകള്‍ എല്ലാം പറയുന്നു', വിരാട് കോലി ആ വമ്പന്‍ പ്രഖ്യാപനം നടത്തേണ്ട സമയമായെന്ന് റോബിന്‍ ഉത്തപ്പ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഓസ്ട്രേലിയക്ക് 91% സാധ്യത, ഇന്ത്യയുടെ സാധ്യത 4 ശതമാനം മാത്രം