പന്തിന് ആ വെടിക്കെട്ട് വിക്കറ്റ് കീപ്പറെ പോലെയാകാനാകും‍; പ്രശംസിച്ച് ഗവാസ്‌കര്‍

By Web TeamFirst Published Oct 14, 2018, 2:11 PM IST
Highlights

തകര്‍പ്പന്‍ പ്രകടനം തുടരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്തിനെ പ്രശംസിച്ച് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. വിന്‍ഡീസിനെതിരെ തുടര്‍ച്ചയായ രണ്ട് ഇന്നിംഗ്സുകളില്‍ പന്ത് തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി നേടിയിരുന്നു. എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍മാരില്‍ ഒരാളായ...
 

ഹൈദരാബാദ്: ശ്രദ്ധേയ പ്രകടനം കാഴ്‌ച്ചവെക്കുന്ന യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്തിന് ഓസ്ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റുമായി സാമ്യമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തുടര്‍ച്ചയായ രണ്ട് ഇന്നിംഗ്സുകളില്‍ പന്ത് 92 റണ്‍സ് നേടിയിരുന്നു. 

'പന്ത് ബാറ്റ് ചെയ്യുന്നത് കണ്ടാല്‍ എന്തോ ആഘോഷിക്കുകയാണെന്ന് തോന്നും. അദേഹമൊരു മികച്ച താരമാണ്. വിന്‍ഡീസിനെതിരെ രണ്ടാം ദിനം കളിയവസാനിക്കാറായപ്പോള്‍ കൂറ്റനടികളിലൂടെ സെഞ്ചുറി തികയ്ക്കാനായിരുന്നു പന്തിന്‍റെ ശ്രമം. പന്തിന്‍റെ ശൈലി തനിക്കേറെ ഇഷ്ടപ്പെട്ടു. ആറാം നമ്പറിലിറങ്ങി ഗില്‍ക്രിസ്റ്റിനെ പോലെ തകര്‍പ്പന്‍ സെഞ്ചുറി നേടി ടീമിനെ മികച്ച ടോട്ടലിലെത്തിക്കാന്‍ പന്തിന് കഴിയുമെന്നും' ഗവാസ്കര്‍ പറഞ്ഞു.

ഹൈദരാബാദ് ടെസ്റ്റില്‍ 92ല്‍ നില്‍ക്കേ ഗബ്രിയേലിന് വിക്കറ്റ് സമ്മാനിച്ചാണ് പന്ത് മടങ്ങിയത്. 134 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു പന്തിന്‍റെ പ്രഹരം. രാജ്കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 84 പന്തില്‍ 92 റണ്‍സ് അടിച്ച് ബിഷൂവിന് പന്ത് വിക്കറ്റ് നല്‍കുകയായിരുന്നു. 

സങ്കീര്‍ണമായ ഇംഗ്ലീഷ് മണ്ണിലാണ് കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ചുറി പന്ത് അടിച്ചെടുത്തത്. ഓവല്‍ ടെസ്റ്റില്‍ അന്ന് 117 പന്തിലായിരുന്നു പന്തിന്‍റെ വിളയാട്ടം. തന്‍റെ മൂന്നാം ടെസ്റ്റിലായിരുന്നു ഈ ഇന്നിംഗ്സ്. ഇംഗ്ലണ്ടില്‍ സെഞ്ചുറി സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും പന്ത് മത്സരത്തില്‍ സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ സിക്‌സര്‍ പറത്തി റണ്‍വേട്ടയ്ക്ക് തുടക്കമിട്ട താരം കൂടിയാണ് റിഷഭ് പന്ത്. 

click me!