
കല്‍പ്പറ്റ: ഫോമിലേക്ക് തിരിച്ചെത്തി ഇന്ത്യന്‍ താരം കെ.എല്‍ രാഹുല്‍. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എയുടെ ചതുര്‍ദിന മത്സരത്തിലാണ് താരം ഫോമിലേക്ക് തിരിച്ചെത്തിയത്. ഓപ്പണറായി ഇറങ്ങിയ രാഹുല്‍ 89 റണ്‍സെടുത്ത് പുറത്തായി. 11 ഫോര്‍ ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. കൂടാതെ പ്രിയങ്ക് പഞ്ചല്‍ (124) സെഞ്ചുറി നേടി. ഇരുവരുടേയും കരുത്തില്‍ ഇന്ത്യ എ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സെടുത്തിട്ടുണ്ട്.
നേരത്തെ ഇംഗ്ലണ്ട് 340 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. സന്ദര്‍ശകര്‍ക്ക് ഒപ്പമെത്താന്‍ ഇന്ത്യക്ക് ഇനിയും 47 റണ്‍സ് കൂടി വേണം. രാഹുലിന് പുറമെ ഓപ്പണര്‍ അഭിമന്യു ഈശ്വരന്‍ (31), അങ്കിത് ബാവ്‌നെ (0), റിക്കി ഭുയി (16) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. പഞ്ചലിനൊപ്പം കെ.എസ് ഭരതാ (12)ണ് ക്രീസില്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!