
മുംബൈ: ഇന്ത്യ എ- ഇംഗ്ലണ്ട് എ ചതുര്‍ദിന മത്സരത്തിന് വയനാട് കൃഷ്ണഗിരി സ്റ്റേഡിയം വേദിയാകും. ഫെ്ബ്രുവരിയിലാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തുന്നത്. അടുത്തിടെ നടന്ന മൂന്ന് മത്സരങ്ങള്‍ക്ക് ഫലമുണ്ടായതാണ് ചതുര്‍ദിന മത്സരത്തിന് കൃഷ്ണഗിരിയെ വേദിയാക്കാന്‍ ബിസിസിഐയെ പ്രേരിപ്പിക്കുന്നത്. വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ കേരളം വിജയിച്ചിരുന്നു. രഞ്ജിയിലെ പോണ്ടിച്ചേരി- സിക്കിം മത്സരത്തില്‍ പോണ്ടിച്ചേരി വിജയിച്ചിരുന്നു.
പോണ്ടിച്ചേരി-സിക്കിം മത്സരം വീക്ഷിക്കാനായി ബിസിസിഐ ഡയറക്ടര്‍മാരില്‍ ഒരാളായ കെ.വി.പി റാവു സ്റ്റേഡിയം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് രാജ്യാന്തര മത്സരങ്ങള്‍ക്ക് സ്റ്റേഡിയം സജ്ജമാണെന്ന നിഗമനത്തില്‍ ബിസിസിഐ എത്തിയത്. 2013ല്‍ ഉദ്ഘാടനം ചെയ്ത സ്റ്റേഡിയത്തില്‍ 2014ല്‍ തന്നെ രഞ്ജി മത്സരങ്ങള്‍ അരങ്ങേറിയിരുന്നു. ആദ്യ രാജ്യാന്തര മത്സരം ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകള്‍ തമ്മിലായിരുന്നു.
രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തില്‍ അമ്പാട്ടി റായിഡു നയിച്ച ഇന്ത്യന്‍ ടീമിനെ എതിരിട്ടത് ഡെയിന്‍ വില്‍സിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്ക എ ടീമായിരുന്നു.ദക്ഷിണാഫ്രിക്കക്കായി ക്വിന്റണ്‍ ഡീകോക്ക് അടക്കമുള്ള താരങ്ങളാണ് അന്ന് പാഡണിഞ്ഞത്. ഇത്തവണയും ഇംഗ്ലണ്ടിന്റെ വമ്പര്‍ താരങ്ങള്‍ കൃഷ്ണഗിരിയിലെത്തും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!