വിന്‍ഡീസെനെതിരായ ആദ്യ ട്വന്റി-20; 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

Published : Nov 03, 2018, 10:56 PM ISTUpdated : Nov 03, 2018, 11:02 PM IST
വിന്‍ഡീസെനെതിരായ ആദ്യ ട്വന്റി-20; 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

Synopsis

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയില്‍ ഞായറാഴ്ച കൊല്‍ക്കത്തയില്‍ നടക്കുന്ന ആദ്യ മത്സരത്തിനുള്ള 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. റിഷഭ് പന്തും കെഎല്‍ രാഹുലും ശീഖര്‍ ധവാനും 12 അംഗ ടീമിലുണ്ട്.  

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയില്‍ ഞായറാഴ്ച കൊല്‍ക്കത്തയില്‍ നടക്കുന്ന ആദ്യ മത്സരത്തിനുള്ള 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. റിഷഭ് പന്തും കെഎല്‍ രാഹുലും ശീഖര്‍ ധവാനും 12 അംഗ ടീമിലുണ്ട്.

രോഹിത് ശര്‍മയും ശീഖര്‍ ധവാനും തന്നെയാകും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. രാഹുല്‍ ബാറ്റിംഗ് ഓര്‍ഡറില്‍ വണ്‍ ഡൗണായി എത്താനാണ് സാധ്യത. മനീഷ് പാണ്ഡെയും ദിനേശ് കാര്‍ത്തിക്കും 12 അംഗ ടീമിലുണ്ട്. എന്നാല്‍ ശ്രേയസ് അയ്യരെ 12 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഭുവനേശ്വര്‍കുമാറും ജസ്പ്രീത് ബൂംമ്രയും ഖലീല്‍ അഹമ്മദുമാണ് ടീമിലെ പേസര്‍മാര്‍.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ട്വന്റി-20ക്കുളള 12 അംഗ ഇന്ത്യന്‍ ടീം:രോഹിത് ശര്‍മ(ക്യാപ്റ്റന്‍), ശീഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, മനീഷ് പാണ്ഡെ, ദിനേശ് കാര്‍ത്തിക്ക്, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍കുമാര്‍, ജസ്പ്രീത് ബൂംമ്ര, ഖലീല്‍ അഹമ്മദ്, യുസ്‌വേന്ദ്ര ചാഹല്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും