സഹല്‍ ഇല്ല; ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; രണ്ട് മലയാളികള്‍

By Web TeamFirst Published Dec 19, 2018, 9:03 PM IST
Highlights

ഏഷ്യ കപ്പ് ഫുട്‌ബോളിനുള്ള ഇന്ത്യന്‍ ഫു്ട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. 34 അംഗ ടീമിലുണ്ടായിരുന്ന മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന് സ്ഥാനം നഷ്ടമായി. രണ്ട് മലയാളി താരങ്ങളാണ് ടീ്മിലുള്ളത്. ആഷിഖ് കുരുണിയന്‍, അനസ് എടത്തൊടിക എന്നിവരാണ് ടീമിലുള്ള മലയാളികള്‍.

മുംബൈ: ഏഷ്യ കപ്പ് ഫുട്‌ബോളിനുള്ള ഇന്ത്യന്‍ ഫു്ട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. 34 അംഗ ടീമിലുണ്ടായിരുന്ന മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന് സ്ഥാനം നഷ്ടമായി. രണ്ട് മലയാളി താരങ്ങളാണ് ടീ്മിലുള്ളത്. ആഷിഖ് കുരുണിയന്‍, അനസ് എടത്തൊടിക എന്നിവരാണ് ടീമിലുള്ള മലയാളികള്‍.

മികച്ച ഫോമില്‍ കളിക്കുന്നു കാഹുല്‍ ബെഹ്‌കെ, സൂസൈരാജ്, ജോബി ജസ്റ്റിന്‍ തുടങ്ങിയ താരങ്ങള്‍ക്കൊന്നും ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. സുമീത് പസി, ജെജെ, ജര്‍മന്‍ പ്രീത്, വിനിത് റായ് തുടങ്ങിയവരെല്ലാം ടീമില്‍ ഇടം കണ്ടെത്തി. ടീം ഏഷ്യാ കപ്പിന് മുന്നോടിയായി രണ്ട് സൗഹൃദ മത്സരങ്ങളും കളിക്കും. ജനുവരി ആദ്യ വാരം ആണ് ഏഷ്യാ കപ്പ് നടക്കുന്നത്.

ടീം ഇങ്ങനെ: ഗോള്‍കീപ്പര്‍മാര്‍- ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദ്രര്‍ സിങ്, അരിന്ദം ഭട്ടാചാര്യ, വിശാല്‍ കെയ്ത്ത്. പ്രതിരോധം- പ്രിതം കോട്ടാല്‍, ലാല്‍റുവത്താര, സന്ദേശ് ജിങ്കാന്‍, അനസ് എടത്തൊടിക, സലാം രഞ്ജന്‍ സിങ്, സാര്‍ഥക് ഗൊലുയി, സുഭാഷിഷ് ബോസ്, നാരായണ്‍ ദാസ്. മധ്യനിര- ഉദാന്ത സിങ്, ജാക്കിചന്ദ്‌സിങ്, പ്രണോയ് ഹാള്‍ഡര്‍, വിനീത് റായ്, റൗളിന് ബോര്‍ജസ്, അനിരുദ്ധ് ഥാപ, ജര്‍മന്‍ പി സിങ്, ആഷിഖ് കുരുണിയന്‍, ഹാളിചരണ്‍ നര്‍സാരി, ലാലിയന്‍സുവാല ചങ്‌തേ. മുന്നേറ്റം- സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖല്വ, ബല്‍വന്ദ് സിങ്, മന്‍വീര്‍ സിങ്, ഫാറൂഖ് ചൗന്ദരി, സുമീത് പാസി.

 

click me!